Webdunia - Bharat's app for daily news and videos

Install App

രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഋഷഭ് പന്ത്; ഇനി മുന്നിലുള്ളത് ഗെയ്‌ല്‍ മാത്രം

Webdunia
തിങ്കള്‍, 15 ജനുവരി 2018 (12:19 IST)
ട്വന്റി-20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനുടമയായി ഡല്‍ഹി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ട്വന്റി-20യില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന വേഗതയേറിയ സെഞ്ചുറിയും ട്വന്റി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണ് ഈ യുവതാരം സ്വന്തം പേരിലാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റിഷഭിന്റെ ഈ റെക്കോഡ് പ്രകടനം.
 
32 പന്തിലാണ് റിഷഭ് സെഞ്ചുറി നേടിയത്. എട്ടു ഫോറിന്റെയും 12 സിക്‌സിന്റെയും അകമ്പടിയോടെ റിഷഭ് 38 പന്തില്‍ 116 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു ട്വന്റി-20യിലെ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസമായിരുന്നു രോഹിത് 35 പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. ഈ റെക്കോര്‍ഡാണ് പന്ത് ഇപ്പോള്‍ പഴങ്കഥയാക്കിയത്.
 
നിലവില്‍ 30 പന്തില്‍ സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് റിഷഭിന് മുന്നിലുള്ളത്. ഗെയ്‌ലിന്റെയും രോഹിതിന്റെയും പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും റിഷഭിന്റെ പ്രകടനം ആഭ്യന്തര മത്സരത്തിലുമായിരുന്നുവെന്ന വ്യത്യാസം മാത്രമേ ഈ റെക്കോഡ് പ്രകടനത്തിനു പിന്നിലുള്ളൂ. മത്സരത്തില്‍ പത്തു വിക്കറ്റിന്റെ ഗംഭീരവിജയവും ഹിമാചലിനെതിരെ ഡല്‍ഹി സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

WPL 2025 Auction: വിലപ്പിടിപ്പുള്ള താരമായി സിമ്രാൻ ഷെയ്ഖ്, 16 കാരിയായ ജി കമലാനിയെ മുംബൈ സ്വന്തമാക്കിയത് 1.60 കോടി മുടക്കി

ടീമിലിപ്പോള്‍ തലമുറമാറ്റത്തിന്റെ സമയം, മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടില്ലെന്ന് ബുമ്ര

ഫാന്‍സിന് പിന്നാലെ മാനേജ്‌മെന്റും കൈവിട്ടു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

വില്യംസണിന്റെ സെഞ്ചുറിക്കരുത്തില്‍ തിളങ്ങി ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയത്തിലേക്ക്

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഞാനത്ര പോര, നന്നായി പ്രവർത്തിക്കുന്നില്ല: ഗ്വാർഡിയോള

അടുത്ത ലേഖനം
Show comments