ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !
വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിലയേറിയ താരം
ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. 17 കോടി രൂപ മുടക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കോഹ്ലിയെ നിലനിർത്തിയതോടെയാണ് ഇംഗ്ലണ്ട് താരമായ ബെൻ സ്റ്റോക്സിനെ മറികടന്ന് കോഹ്ലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത്.
അതേസമയം, വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എംഎസ് ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിർനിർത്തി. ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിർത്തി.
അതേസമയം, അക്സർ പട്ടേലിനെ മാത്രമാണ് കിംഗ്സ് ഇലവൻ പഞ്ചാബ് നിലനിര്‍ത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവരെയും നിലനിര്‍ത്തി. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയത്. ഭുവനേശ്വർ കുമാർ, ഡേവിഡ് വാർണർ എന്നിവരെ സണ്‍റൈസേഴ്സ് ഹൈദരാബാദും നിലനിര്‍ത്തി.