Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലീഷ് പരീക്ഷ പാസായി റിഷഭ് പന്ത്; എഡ്ജ്ബാസ്റ്റണില്‍ അര്‍ധ സെഞ്ചുറി

Rishabh Pant Half Century in Edgbaston Test ഇംഗ്ലീഷ് പരീക്ഷ പാസായി റിഷഭ് പന്ത്; എഡ്ജ്ബാസ്റ്റണില്‍ അര്‍ധ സെഞ്ചുറി
, വെള്ളി, 1 ജൂലൈ 2022 (21:01 IST)
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് അര്‍ധ സെഞ്ചുറി. 98-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചായ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 44 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 174 റണ്‍സ് നേടിയിട്ടുണ്ട്. 
 
റിഷഭ് പന്ത് 52 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. രവീന്ദ്ര ജഡേജ 65 പന്തില്‍ നാല് ഫോര്‍ സഹിതം 32 റണ്‍സുമായി പന്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
ഇംഗ്ലണ്ടിനായി ജിമ്മി ആന്‍ഡേഴ്സണ്‍ 12 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു പോട്ട്സ് രണ്ട് വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി അഗ്രസീവാകുന്നത് ഈഗോ കാരണം, ഇപ്പോഴത് ഒരുപാട് കൂടി അതാണ് പ്രശ്നം: മുൻ പാക് താരം