Webdunia - Bharat's app for daily news and videos

Install App

വിമർശകർക്ക് തെറ്റ് പറ്റിയെന്ന് തെളിയിക്കേണ്ടത് പന്തിന്റെ മാത്രം കടമ: പന്തിന് ഉപദേശവുമായി ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2020 (15:41 IST)
എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റിഷഭ് പന്ത്. കരിയറിന്റെ തുടക്കകാലത്ത് വലിയ പ്രതീക്ഷകളുയർത്തിയ താരമായിരുന്നുവെങ്കിലും പിന്നീട് തുടർച്ചയായി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പരാജയമായത് പന്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. ഇതിനിടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തോട് കൂടി കെ എൽ രാഹുൽ കീപ്പർ എന്ന നിലയിലും തിളങ്ങിയപ്പോൾ തന്റെ സ്ഥാനം ഏറെകുറെ നഷ്ടപ്പെട്ട നിലയിലാണ് ഋഷഭ് പന്ത് ഇപ്പോളുള്ളത്.ഈ സാഹചര്യത്തിൽ പന്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്  ഇതിഹാസ നായകനും ഓൾറൗണ്ടറുമായ കപിൽ ദേവ്.
 
പന്ത് വളരെ കഴിവുള്ള താരമാണ്. പക്ഷേ പന്തിന് ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിൽ ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല. സ്വയം പഴിക്കാനേ പന്തിനിപ്പോൾ സാധിക്കുകയുള്ളു. കൂടുതൽ റൺസുകൾ നേടി വിമര്‍ശകരുടെ വായടപ്പിക്കുകയെന്ന വഴി മാത്രമേ ഇനി പന്തിനു മുന്നിലുള്ളൂവെന്നും കപില്‍ പറഞ്ഞു. നിങ്ങൾക്ക് കഴിവുകളുണ്ടെങ്കിൽ വിമർശകർക്ക് മുൻപിൽ അത് തെളിയിക്കേണ്ടത് നിങ്ങൾ തന്നെയാണ്.തന്നെ ഒഴിവാക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾക്ക് ഇടയാക്കാൻ നമ്മൾ അവസരം ഒരിക്കലും നൽകരുതെന്നും കപിൽ പറഞ്ഞു.
 
പന്തിന് പകരം രാഹുലിനെ കീപ്പറായി തീരുമാനിച്ചത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും ഇതിനെ പറ്റി തനിക്കൊന്നുമറിയില്ലെന്നും കപിൽ പറഞ്ഞു. രാഹുൽ കീപ്പറായി മാറിയതോടെ ടീം കൂടുതൽ സന്തുലിതമായതായി നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു. കൂടാതെ രാഹുലിനെ പോലെ ഒരാൾ കീപ്പിങ് ഏറ്റെടുക്കുമ്പോൾ മറ്റൊരു ബാറ്റ്സ്മാനെ ടീമിൽ അധികമായി ഉൾപ്പെടുത്താൻ കഴിയുന്നത് ടീമിന് കൂടുതൽ കരുത്ത് നൽകുമെന്നും കോലി പറഞ്ഞിരുന്നു. ഇന്ത്യയുടെ കഴിഞ അഞ്ച് മത്സരങ്ങളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments