Webdunia - Bharat's app for daily news and videos

Install App

ഒറ്റ കളിയിലും കളിപ്പിച്ചേക്കില്ല ! പന്തിന്റെ കാര്യത്തില്‍ തീരുമാനമായി; ലോകകപ്പില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന കോംബിനേഷന്‍ ഇങ്ങനെ

ഒക്ടോബര്‍ 23 ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:29 IST)
ട്വന്റി 20 ലോകകപ്പില്‍ മുഖ്യ വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെ പരിഗണിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍. പ്ലേയിങ് ഇലവനില്‍ ആദ്യ പരിഗണന ദിനേശ് കാര്‍ത്തിക്കിന് തന്നെയായിരിക്കും. പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് പന്തിന് തിരിച്ചടിയായത്. 
 
ഒക്ടോബര്‍ 23 ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ കളിക്കുള്ള പ്ലേയിങ് ഇലവന്റെ കാര്യത്തില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കില്ല. ഇത്തവണ ഇടംകയ്യന്‍ ബാറ്റര്‍ ആനുകൂല്യവും പന്തിന് ലഭിച്ചേക്കില്ലെന്നാണ് വിവരം. 
 
ആദ്യ കളികളില്‍ കാര്‍ത്തിക്കിന് തന്നെയായിരിക്കും കൂടുതല്‍ പരിഗണന. രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ പരിഗണിക്കും. ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാല്‍ കാര്‍ത്തിക്ക് ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. ആദ്യ രണ്ട് കളികള്‍ക്ക് ശേഷം പന്തിന്റെ കാര്യം ആലോചിക്കാമെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കെ.എല്‍.രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ട് തന്നെയായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമന്‍ വിരാട് കോലി. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ യഥാക്രമം അഞ്ച്, ആറ് നമ്പറുകളിലും ബാറ്റ് ചെയ്യും. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ആയിരിക്കും സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പേസര്‍മാര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്

IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

അടുത്ത ലേഖനം
Show comments