ടീം ഇന്ത്യയില്‍ പന്തിന്റെ ഭാവി എന്ത് ?; തുറന്ന് പറഞ്ഞ് കോഹ്‌ലി

ബുധന്‍, 7 ഓഗസ്റ്റ് 2019 (18:44 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയായ ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

“പ്രതിഭയും കഴിവുള്ള പന്തിനെ അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിവിടാനാകില്ല. മികച്ച പ്രകടനം നടത്താനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഭാവിയിലെ താരമായിട്ടാണ് യുവതാരത്തെ പരിഗണിക്കുന്നത്”

കുറച്ച് സമയം കൂടി പന്തിന് ആവശ്യമാണ്. അത് നല്‍കിയേ തീരൂ. രാജ്യാന്തര ക്രിക്കറ്റിൽ നമ്മൾ സമ്മർദ്ദത്തെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കേണ്ടതെന്നും വിരാട് പറഞ്ഞു.

“അരങ്ങേറ്റ സമയത്തെ അപേക്ഷിച്ച് പന്ത് വളരെയധികം വളർന്നുകഴിഞ്ഞു. ഇതുപോലെ മൽസരങ്ങൾ ഫിനിഷ് ചെയ്യുകയും ജയിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്ഥിരതോടെ കളിക്കാൻ കഴിഞ്ഞാൽ, ടീമിനായി പന്ത് തിളങ്ങുന്നത് നമുക്ക് കാണാനാകും” – എന്നും വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിന് ശേഷം  കോഹ്‌ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പന്ത് കൂളല്ല ഹോട്ടാണ്; കോഹ്‌ലിയുടെ വിശ്വാസം കാത്ത ‘കിടിലന്‍’ ഇന്നിംഗ്‌സ്