Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയെ കളി പഠിപ്പിച്ച് പന്ത്; ചീത്ത വിളിച്ച് ആരാധകര്‍

കോഹ്‌ലിയെ കളി പഠിപ്പിച്ച് പന്ത്; ചീത്ത വിളിച്ച് ആരാധകര്‍

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (15:45 IST)
പെര്‍ത്ത് ടെസ്‌റ്റ് ആവേശത്തിലേക്ക് നീങ്ങവെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് വാര്‍ത്തകളില്‍ നിറയുന്നു. അഡ്‌ലെയ്‌ഡ് ടെസ്‌റ്റിനു പിന്നാലെ പെര്‍ത്തിലും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരെ സ്ലഡ്ജിങ്ങിലൂടെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് താരത്തിനു വിനയാകുന്നത്.

പെര്‍ത്തിലെ പുല്ലുള്ള പിച്ചില്‍ കീപ്പ് ചെയുന്നതില്‍ പലപ്പോഴും പന്ത് പരാജയപ്പെട്ടു. പേസര്‍മാരുടെ പന്തുകള്‍ കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹം പാടുപെട്ടു. ഹനുമാ വിഹാരിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷ് നല്‍കിയ അനായാസ ക്യാച്ച് കൈവിട്ടതും ശ്രദ്ധേയമായി.

ബോളര്‍മാര്‍ക്ക് എപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കുന്ന പന്ത് വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്‌തതാണ് ആരാധകരെ ചൊടിപ്പിച്ചത്. വിരാട് വിഹാരിക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെ ഋഷഭ് നടത്തിയ പ്രസ്‌താവനയാണ് വൈറലായത്.

കോഹ്‌ലി പറയുന്നതനുസരിച്ച് ബോള്‍ ചെയ്‌താല്‍ ബാറ്റ്‌സ്‌മാന്മാരെ കട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നായിരുന്നു  പന്തിന്റെ കണ്ടെത്തല്‍. കോഹ്‌ലിയുടെ ഉപദേശങ്ങള്‍ തള്ളിക്കളയാ‍ന്‍ ശ്രമിക്കാതെ നന്നായി കീപ്പ് ചെയ്യാന്‍ പഠിക്കൂ എന്നായിരുന്നു ചില ആരാധകര്‍ പന്തിനോട് പറഞ്ഞത്.

ആദ്യ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിച്ച പന്ത് പെര്‍ത്തിലും പതിവ് തുടര്‍ന്നു. വിക്കറ്റിന് അടുത്തേക്ക് വന്ന് ബോളര്‍മാരെ പ്രചോദിപ്പിച്ച താരം ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ കമന്റുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍, പന്തിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് ഓസീസ് ടീമിന്റെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments