Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊന്നും കാട്ടി ഞങ്ങളെ ഭയപ്പെടുത്തേണ്ട; ഓസീസിനെ വെല്ലുവിളിച്ച് കോഹ്‌ലി

ഇതൊന്നും കാട്ടി ഞങ്ങളെ ഭയപ്പെടുത്തേണ്ട; ഓസീസിനെ വെല്ലുവിളിച്ച് കോഹ്‌ലി

ഇതൊന്നും കാട്ടി ഞങ്ങളെ ഭയപ്പെടുത്തേണ്ട; ഓസീസിനെ വെല്ലുവിളിച്ച് കോഹ്‌ലി
പെര്‍ത്ത് , വ്യാഴം, 13 ഡിസം‌ബര്‍ 2018 (15:30 IST)
പെര്‍ത്തില്‍ പുല്ലുള്ള പിച്ചൊരുക്കി ഇന്ത്യയെ വീഴ്‌ത്താനുള്ള ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

അഡ്‌ലെയ്‌ഡിലേതിനേക്കാള്‍ പുല്ല് പെര്‍ത്തില്‍ വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇങ്ങനെയുള്ള പിച്ചുകളില്‍ നിരവധി മത്സരങ്ങള്‍ കളിച്ചുട്ടുണ്ട്. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് ഇതൊന്നും പുതമയല്ല.

ഏത് പിച്ചൊരുക്കിയാലും എതിരാളികളെ ഭയപ്പെടുത്തുന്ന മികച്ച ബോളര്‍മാര്‍ ഇന്ത്യക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജോഹ്നാസ്ബര്‍ഗില്‍ കളിച്ചത് ഇതുപോലെയുള്ള പിച്ചിലാണ്. ഏതു ബാറ്റ്‌സ്‌മാനെയും സമ്മര്‍ദ്ദത്തിലാക്കുന്ന ബോളര്‍മാര്‍ നമുക്കുണ്ട്. അതിനാല്‍ പുല്ലുള്ള പിച്ചൊരുക്കി ഇന്ത്യയെ പരാജയപ്പെടുത്താമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കോഹ്‌ലി പറഞ്ഞു.

ജോഹ്നാസ്ബര്‍ഗിലേത് പോലെ ബോളര്‍മാര്‍ക്ക് മാത്രം പിന്തുണ നല്‍കുന്ന പിച്ചില്‍ ഇന്ത്യ ജയം കണ്ടു. 2012ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തില്‍ കളിച്ചിരുന്നു. രണ്ടു പിച്ചുകളില്‍ വെച്ച് ബാറ്റ് ചെയ്യാന്‍ ഏറ്റവും ദുഷ്‌കരം ജോഹ്‌നാസ്‌ബര്‍ഗിലയിരുന്നു.

ഇന്ത്യന്‍ ബോളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്‌മാന്മാരും മികവിലേക്ക് ഉയര്‍ന്നാല്‍ പെര്‍ത്തില്‍ കാര്യങ്ങള്‍ അനുകൂലമാകും. പിച്ചില്‍ നിന്നും പുല്ല് നീക്കം ചെയ്യില്ലെന്നാണ് കരുതുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.

അഡ്‌ലെയ്‌ഡില്‍ നിന്നും വ്യത്യസ്ഥമായ പെര്‍ത്തിലെ പിച്ചില്‍ ബോള്‍ ചെയ്യുന്നത് ഷാമിക്കും കൂട്ടര്‍ക്കും സന്തോഷമുണ്ടാക്കും. എന്നാല്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് വെല്ലുവിളിയുമായിരിക്കും. അതിഥേയെര്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയ്‌ക്ക് മുന്‍ തൂക്കമുണ്ടെങ്കിലും മികച്ച രീതിയില്‍ കളിക്കുന്നവരാകും ജയിക്കുകയെന്നും കോഹ്‌ലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെര്‍ത്ത് ടെസ്‌റ്റിന് മുമ്പ് ഇന്ത്യക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരങ്ങള്‍ കളിക്കില്ല - 13 അംഗടീമിനെ പ്രഖ്യാപിച്ചു