Publish Date: Mon, 17 Jan 2022 (10:12 IST)
Updated Date: Mon, 17 Jan 2022 (10:15 IST)
വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ റിഷഭ് പന്ത് വരട്ടെ എന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. സ്റ്റംപ്‌സിന് പിന്നില്‍ നിന്നുള്ള പന്തിന്റെ അനുഭവ സമ്പത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഗുണം ചെയ്യുമെന്ന് യുവരാജ് സിങ് അഭിപ്രായപ്പെട്ടു. സ്റ്റംപ്‌സിന് പിന്നില്‍ നിന്ന് കളി മനസിലാക്കാന്‍ പന്ത് ശ്രമിക്കുന്നുണ്ടെന്നാണ് യുവരാജിന്റെ അഭിപ്രായം. നേരത്തെ സുനില്‍ ഗവാസ്‌കറും പന്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവാസ്‌കറിന്റെ അഭിപ്രായത്തെ താന്‍ പിന്തുണയ്ക്കുകയാണെന്ന് യുവരാജ് പറഞ്ഞു.