Select Your Language

Notifications

webdunia
webdunia
webdunia
webdunia

റുതുരാജ് കെഎൽ രാഹുലിന്റെ കാറ്റഗറിയിൽ പെടുന്ന ബാറ്റ്സ്മാൻ, പ്രശംസ കൊണ്ട് മൂടി ലാറ

റുതുരാജ് കെഎൽ രാഹുലിന്റെ കാറ്റഗറിയിൽ പെടുന്ന ബാറ്റ്സ്മാൻ, പ്രശംസ കൊണ്ട് മൂടി ലാറ
, ഞായര്‍, 3 ഒക്‌ടോബര്‍ 2021 (17:48 IST)
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്ക്‌വാദിനെ പ്രശംസയിൽ മൂടി ഇതിഹാസ താരം ബ്രയാൻ ലാറ. കെഎൽ രാഹുലിന്റെ വിഭാഗത്തിൽ വരുന്ന കളിക്കാരനാണ് റിതുരാജെന്ന് ലാറ പറഞ്ഞു.
 
അവസാന ഓവറുകളിൽ കൂടുതൽ സ്ട്രൈക്ക് ലഭിച്ചെങ്കിൽ 135ലേക്കോ മറ്റോ റിതുരാജ് സ്കോർ ഉയർത്തിയേനെ. റുതുരാജിൽ ഏറ്റവും ഇഷ്ടമായത് അവൻ ഇന്നിങ്സ് രൂപപ്പെടുത്തുന്ന വിധമാണ്. ഇന്നിങ്സിന്റെ രണ്ടാം ഭാഗത്തിൽ റുതുരാജ് കാണിച്ച കരുത്ത് അതിശയിപ്പിക്കുന്നതാണെന്നും ലാറ പറഞ്ഞു.
 
നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിച്ചും കൂറ്റൻ സ്കോർ കണ്ടെത്താമെന്ന് റുതുരാജ് കാണിച്ചുതന്നു. ഒരു ബാറ്റർ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നത് അതിലാണ്. കെഎൽ രാഹുലിന്റെ കാറ്റഗറിയിലാണ് ഞാൻ അവനെ ഉൾപ്പെടുത്തുക ലാറ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻ‌ഷിപ്പ്: ട്രിപ്പിൾ സ്വർണവുമായി മനു ഭാക്കർ