Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്ക് !, ഇനി പരാഗ് സഞ്ജുവിനെ പറ്റിക്കുന്നതാണോ?

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്ക് !, ഇനി പരാഗ് സഞ്ജുവിനെ പറ്റിക്കുന്നതാണോ?
, ബുധന്‍, 1 നവം‌ബര്‍ 2023 (21:57 IST)
ഐപിഎല്‍ ക്രിക്കറ്റ് പിന്തുടരുന്നവര്‍ക്ക് ഏറെ പരിചിതമായ പേരാണ് റിയാന്‍ പരാഗിന്റേത്. കഴിഞ്ഞ 34 സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണെങ്കിലും ഇതുവരെയും റോയല്‍സിനായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ റിയാന്‍ പരാഗിനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുകയാണ് പരാഗ്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അവിശ്വസനീയമായ ഫോം തുടരുന്ന പരാഗ് തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ 50+ സ്‌കോറുകള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഈ മാസം അവസാനത്തോടെ ഓസീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ പരാഗിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ലോകക്രിക്കറ്റ് ചരിത്രത്തില്‍ ആറ് പേരാണ് ടി20യില്‍ തുടര്‍ച്ചയായി 5 മത്സരങ്ങളില്‍ ഫിഫ്റ്റി+ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഈ നേട്ടത്തെ മറികടന്നുകൊണ്ടാണ് പരാഗിന്റെ പ്രകടനം. ഐപിഎല്ലില്‍ തുടര്‍ച്ചയായി പരാജയമായിട്ടും എന്തുകൊണ്ടാണ് രാജസ്ഥാന്‍ പരാഗിന് കൈവിടാത്തതെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സീസണ്‍. അസാമിനായി 8 മത്സരങ്ങളില്‍ നിന്നും 122 റണ്‍സ് ശരാശരിയില്‍ 490 റണ്‍സാണ് പരാഗ് സ്വന്തമാക്കിയത്. 19.63 ശരാശരിയില്‍ ഇത്രയും മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റും പരാഗ് നേടികഴിഞ്ഞു. വരാനിരിക്കുന്ന സീസണില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം പരാഗും കഴിവ് തെളിയിക്കുകയാണെങ്കില്‍ ശക്തമായ വെല്ലുവിളിയാകും മറ്റ് ടീമുകള്‍ക്ക് രാജസ്ഥാന്‍ ഉയര്‍ത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയറിൽ ഇത്രയും സെഞ്ചുറികളും റൺസും നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: കോലി