വിൻഡീസ് പര്യടനത്തിൽ നിന്നും വിശ്രമം ചോദിച്ച് രോഹിത്, പിന്നാലെ വന്ന കോലിയുടെ ട്വീറ്റ് രോഹിത്തിനെ അപഹസിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (15:03 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഒരു മാസത്തോളം ദീര്‍ഘമായ വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. അടുത്ത മാസം വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്,ഏകദിന,ടി20 പരമ്പരയിലാകും ഇനി ഇന്ത്യ കളിക്കാനിറങ്ങുന്നത്. താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരെ ടെസ്റ്റിലും ടി20യിലും ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
ഈ സാഹചര്യത്തില്‍ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിശ്രമം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടെ ഇന്ത്യന്‍ താരം വിരാട് കോലി പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒഴിവുകള്‍ തിരയണോ അതോ മെച്ചപ്പെടാന്‍ നോക്കണോ എന്നായിരുന്നു ജിമ്മില്‍ വര്‍ക്ക് ചെയ്യുന്ന തന്റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം കോലി ട്വിറ്ററില്‍ കുറിച്ചത്. വിന്‍ഡീസ് പര്യടനത്തില്‍ നിന്നും വിശ്രമം ആവശ്യപെട്ട രോഹിത്തിനെ പരിഹസിക്കാനാണ് കോലി ഇങ്ങനെ കുറിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെ ട്വിറ്ററില്‍ കോലി ആരാധകരും രോഹിത് ആരാധകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

Shubman Gill: ഗിൽ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റ് കളിക്കുന്നത് സംശയം

അടുത്ത ലേഖനം
Show comments