ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോലിയ്ക്ക് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് 8.9 കോടി, ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ബിസിസിഐ കരാറിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിനും പുറമെ പരസ്യങ്ങളിൽ നിന്നും വിവിധ ബ്രാൻഡുകളുടെ അംബാസഡറായും വര്ഷം 1000 കോടിയ്ക്ക് മുകളിലാണ് കോലി സമ്പാദിക്കുന്നു.
സോഷ്യൽ ട്രേഡിംഗ് പ്ലാറ്റുഫോമായ സ്റ്റോക്ക്‌ഗ്രോയാണ് കോലിയുടെ ആസ്തിയുടെ വിശദ വിവരങ്ങൾ സമാഹരിച്ച് പുറത്തുവിട്ടത്.ബിസിസിഐയുടെ ഇ ഗ്രേഡ് കരാറാണ് കോലിക്കുള്ളത് ഇത് വഴി പ്രതിവർഷം 7 കോടി രൂപ കോലി സമ്പാദിക്കുന്നു. കൂടാതെ ഒരു ടെസ്റ്റ് മാച്ചിൽ ഫീയായി 15 ലക്ഷവും, ഏകദിനത്തിൽ 6 ലക്ഷവും ടി 20 യിൽ ൩ ലക്ഷവും പ്രതിഫലമായി ലഭിക്കും. ആർസിബി പ്രതിവർഷം 15 കോടി രൂപയാണ് ഐപിഎല്ലിൽ പ്രതിഫലമായി നൽകുന്നത്.
ഇത് കൂടാതെ ഇൻസ്റാഗ്രാമിലെ ഓരോ സ്‌പോൺസേർഡ് പോസ്റ്റിനും 8.9 കോടിയും ട്വിറ്ററിലെ ഓരോ പോസ്റ്റിനും 2.5 കോടിയും കോലി ഈടാക്കുന്നു. ഇതിനെല്ലാം പുറമെ വൺ 8 കമ്യുൺ റെസ്റ്റോറന്റ്, ഡൈനിംഗ് ബാർ ആൻഡ് റെസ്റ്റോറന്റായ ന്യുവ തുടങ്ങി 5 സ്റ്റാർട്ടപ്പുകളും ആഡംബര വസ്ത്രങ്ങളുടെ ഉടമസ്ഥതയിലുള്ള അത്ലീഷർ ബ്രാൻഡായ വൺ 8 എന്നിവയും കുട്ടികളുടെ ബ്രാൻഡായ സ്റ്റെപാത്തലനും കോലിയുടെ ഉടമസ്ഥതയിലാണ്.