Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി, പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി, പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
സിഡ്നി , ശനി, 12 ജനുവരി 2019 (15:22 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആദ്യഘട്ടത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പതിയെ കരകയറിയ ഇന്ത്യയ്ക്ക് ആശ്വാസമായി രോഹിത് ശര്‍മയുടെ സെഞ്ച്വറി. അവിശ്വസനീയമായ തകര്‍ച്ചയ്ക്ക് ശേഷം ധോണി - രോഹിത് സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്ന കളിയില്‍ ഇനി ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ രോഹിത് ശര്‍മ്മയിലാണ്. 
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ഖാവാജ(59), മാര്‍ഷ്(54), ഹാന്‍ഡ്‌സ്‌കോംബ്(73) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പക്ഷേ അവിശ്വസനീയമായി തകര്‍ന്നു. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ധവാന്‍(0), കോഹ്‌ലി(3), അമ്പാട്ടി റായിഡു(0) എന്നിവരുടെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി.
 
എന്നാല്‍ പിന്നീട് ഉത്തരവാദിത്തപൂര്‍ണമായ ബാറ്റിംഗാണ് രോഹിത് ശര്‍മയും ധോണിയും കാഴ്ചവച്ചത്. 96 പന്തുകള്‍ നേരിട്ട ധോണി 51 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന കാര്‍ത്തിക്കും 12 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിട്ടയർ ചെയ്‌താൽ ബാറ്റ് വീണ്ടും എടുക്കില്ല: വിരാട് കോഹ്‌ലി