വീണ്ടും പൂജ്യൻ, രാജ്യാന്തര ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിൽ ഹിറ്റ്മാൻ സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കി

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (12:57 IST)
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ഗോൾഡൻ ഡെക്കായതോടെ നാണക്കേടിൻ്റെ റെക്കോർഡിലേക് കൂപ്പുകുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിൽ ഹിറ്റ്മാൻ സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കി. 8 തവണയാണ് അന്താരാഷ്ട്ര ടി20യിൽ ഹിറ്റ്മാൻ പൂജ്യത്തിന് പുറത്തായത്. 4 തവണ പൂജ്യത്തിന് പുറത്തായ കെഎൽ രാഹുലാണ് രണ്ടാം സ്ഥാനത്ത്.
 
അവസാന ഓവർ വരെ ആവേശം നീണ്ട് നിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് പുറത്താവുകയായിരുന്നു. 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഒബെദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.  68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. ആർഷദീപ് സിങ്,രവീന്ദ്ര ജഡേജ,ആർ അശ്വിൻ,ഹാർദിക് പാണ്ഡ്യ,ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

ക്രിക്കറ്റിനെ പറ്റി ഒന്നും അറിയാത്തവരാണ് തലപ്പത്ത്, മണ്ടന്മാർ, പിസിബിക്കെതിരെ രൂക്ഷ വിമർശനവുമായി ഷോയ്ബ് അക്തർ

സീനിയർ താരങ്ങളെ പുറത്തിരുത്തണം,പുതിയ പിള്ളേർ കളിക്കട്ടെ, ഇന്ത്യക്കെതിരായ പരാജയത്തിൽ പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യയോട് തോറ്റതോടെ എല്ലാം പാളി, അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് ജയിച്ചെ തീരു

അടുത്ത ലേഖനം
Show comments