ധോനി മാത്രമല്ല ഇന്ത്യയുടെ മികച്ച നായകൻ, നായകശേഷിയിൽ രോഹിത്തും ധോനിയോളം മികച്ചവനെന്ന് അശ്വിൻ

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2023 (15:13 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായാണ് മഹേന്ദ്ര സിംഗ് ധോനിയെ കണക്കാക്കപ്പെടുന്നത്. കളിച്ചിരുന്ന കാലത്ത് ഐസിസിയുടെ എല്ലാ പ്രധാന ട്രോഫികളും ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നായകനും ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടില്ല. ഇപ്പോഴിതാ ഇന്ത്യന്‍ നായകനായി വമ്പന്‍ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും രോഹിത് ശര്‍മയും നായകശേഷിയില്‍ ധോനിയോളം കരുത്തനാണെന്നാണ് ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ പറയുന്നു.
 
ഇന്ത്യന്‍ ക്രിക്കറ്റ് നോക്കിയാല്‍ എം എസ് ധോനിയാണ് ഏറ്റവും മികച്ച നായകനെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ധോനിയോളം മികച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മയും. ടീമിലെ ഓരോ താരത്തിന്റെയും കഴിവുകളും മികവും രോഹിത്തിന് നന്നായി അറിയാം. കൂടാതെ എല്ലാ താരങ്ങളുമായും വ്യക്തിപരമായി അടുപ്പം പുലര്‍ത്താനും രോഹിത്തിന് കഴിയാറുണ്ട്. അശ്വിന്‍ പറയുന്നു.
 
ലോകകപ്പില്‍ രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്താനായെങ്കിലും ഫൈനല്‍ മത്സരത്തില്‍ കാലിടറിയിരുന്നു. എങ്കിലും ടി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതില്ലെന്ന സമീപനമാണ് രോഹിത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി, വനിതാ ലോകകപ്പിൽ ഇന്ത്യ മൂന്നാമത്, സാധ്യതകൾ എന്തെല്ലാം

ഞങ്ങൾ ഉത്തരവാദിത്തം നിറവേറ്റിയില്ല, തോൽവിയിൽ തെറ്റ് സമ്മതിച്ച് ഹർമൻ പ്രീത് കൗർ

Rishabh Pant: പരുക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തുന്നു

India vs West Indies, 2nd Test: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു

അടുത്ത ലേഖനം
Show comments