Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യില്‍ അവരില്ലെങ്കില്‍ ഇന്ത്യ ചെയ്യുന്നത് വലിയ മണ്ടത്തരം: ആന്ദ്രേ റസ്സല്‍

ടി20യില്‍ അവരില്ലെങ്കില്‍ ഇന്ത്യ ചെയ്യുന്നത് വലിയ മണ്ടത്തരം: ആന്ദ്രേ റസ്സല്‍
, വെള്ളി, 1 ഡിസം‌ബര്‍ 2023 (14:31 IST)
അടുത്തവര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ആരെല്ലാം ഉണ്ടാവുമെന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സജീവമാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ യുവനിര പുറത്തെടുക്കുന്നത്. ഈ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലെങ്കില്‍ ഇന്ത്യ ചെയ്യുന്നത് വലിയ മണ്ടത്തരമാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് താരമായ ആന്ദ്രേ റസ്സല്‍.
 
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസതാരങ്ങളാണ് രോഹിത്തും കോലിയും.ഞാനാണെങ്കില്‍ അങ്ങനെയുള്ള താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ അവരെ കളിപ്പിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനായി അത്രയേറെ സംഭാവനകള്‍ നല്‍കിയ താരങ്ങളാണവര്‍. സച്ചിനൊപ്പം തന്നെ പരിഗണിക്കേണ്ടുന്ന താരങ്ങള്‍. ടി20 ലോകകപ്പില്‍ അവരെ ഇന്ത്യ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് അവരോട് ചെയ്യുന്ന നീതികേടും ടീമെന്ന നിലയില്‍ ഇന്ത്യ ചെയ്യുന്ന വലിയ മണ്ടത്തരവുമാകും അത്. റസ്സല്‍ പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് തന്നെ; വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരുടെ കാര്യം സംശയത്തില്‍