Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും

ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും
, തിങ്കള്‍, 16 ജനുവരി 2023 (13:22 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് വിരാട് കോലിയും രോഹിത് ശർമയും. 3 വർഷക്കാലത്തോളം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അറുതി കുറിച്ച് കഴിഞ്ഞ 4 മത്സരങ്ങളിൽ മൂന്നിലും സെഞ്ചുറി സ്വന്തമാക്കി വിരാട് കോലി കളിക്കളത്തിൽ വീണ്ടും ശക്തമായി തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി ഒരു സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ നായകന് സാധിച്ചിട്ടില്ല.
 
ശ്രീലങ്കക്കെതിരായ പരമ്പരയിൽ മികച്ച രീതിയിലാണ് രോഹിത് ബാറ്റ് വീശിയതെങ്കിലും അൻപതുകൾ നൂറുകളായി മാറ്റുവാൻ താരം വീണ്ടും പരാജയമായി. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 49 പന്തിൽ നിന്നും 42 റൺസുമായി രോഹിത് മടങ്ങിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി 50 ഇന്നിങ്ങ്സുകളിൽ സെഞ്ചുറി നേടാൻ സാധിച്ചില്ല എന്ന നാണം കെട്ട റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്.
 
കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ മൂന്നര വർഷമായി സെഞ്ചുറി നേടാനാകാത്ത വിരാട് കോലിയുടെ സമാനമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായ അൻപത് കളികളിൽ സെഞ്ചുറിയില്ലാ എന്നത് വലിയ വിടവ് തന്നെയാണെന്ന് താരത്തെ വിമർശിക്കുന്നവർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിത ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം, 5 വർഷത്തിനായി മുടക്കുന്നത് റെക്കോർഡ് തുക