Publish Date: Tue, 20 Jun 2023 (15:31 IST)
Updated Date: Tue, 20 Jun 2023 (15:36 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് വലിയ വിമര്‍ശനമേറ്റുവാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്. ഒരൊറ്റ മത്സരത്തിലെ തോല്‍വിയെ മാത്രം മുന്‍ നിര്‍ത്തികൊണ്ട് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തുന്നത് തെറ്റാണെന്ന് മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.
ഐപിഎല്ലില്‍ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയ നായകനാണ് രോഹിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചില്ലെന്ന് കരുതി അയാള്‍ ഒരു മികച്ച നായകന്‍ അല്ലാതാകുന്നില്ല. താനാണ് തീരുമാനം എടുക്കേണ്ടതെങ്കില്‍ തീര്‍ച്ചയായും ടീം നായകനായി തുടരാന്‍ രോഹിത്തിനെ അനുവദിക്കുമെന്നും രോഹിത് മികച്ച നായകനാണെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ക്ലാര്‍ക്ക് പറയുന്നു.