Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ വിടാന്‍ രോഹിത്തും തയ്യാര്‍ ! കാരണം ഇതാണ്

ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികള്‍ക്ക് വേണ്ടിയാണ് രോഹിത് ഇങ്ങനെയൊരു തീരുമാനമെടുത്തത്

Rohit is ready to leave Mumbai Indians
, ശനി, 25 നവം‌ബര്‍ 2023 (10:32 IST)
മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി വിടാന്‍ തയ്യാറായി രോഹിത് ശര്‍മ. 2013, 2015, 2017, 2019, 2020 സീസണുകളില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് മുംബൈ ഐപിഎല്‍ ചാംപ്യന്‍മാരായത്. അടുത്ത സീസണ്‍ ആകുമ്പോഴേക്കും നായകസ്ഥാനം ഒഴിയാനും വേണമെങ്കില്‍ മുംബൈ ഫ്രാഞ്ചൈസി വിടാനും രോഹിത് തയ്യാറാണ്. ഇക്കാര്യം താരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. 
 
ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികള്‍ക്ക് വേണ്ടിയാണ് രോഹിത് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തനിക്ക് പകരം പുതിയ നായകനെ നിയോഗിക്കണമെന്നും തന്നെ റിലീസ് ചെയ്താണെങ്കിലും പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കണമെന്നുമാണ് രോഹിത്തിന്റെ നിലപാട്. ഒന്നോ രണ്ടോ സീസണുകളില്‍ കൂടി മാത്രമേ രോഹിത് ഇനി ഐപിഎല്‍ കളിക്കൂ. അതുകൊണ്ട് തന്നെ മികച്ചൊരു നായകനെ തിരഞ്ഞെടുക്കേണ്ടതും തനിക്ക് പകരം വേറൊരു ബാറ്ററെ കണ്ടെത്തേണ്ടതും ഫ്രാഞ്ചൈസിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് രോഹിത് പറയുന്നു. 
 
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഹാര്‍ദിക്. രോഹിത്തിന് പകരം വരും സീസണില്‍ ഹാര്‍ദിക്കിനെ നായകനാക്കാനാണ് മുംബൈ ഫ്രാഞ്ചൈസിയുടെ ആലോചന. അതിനായി രോഹിത്തിനെയോ ജോഫ്ര ആര്‍ച്ചറിനെയോ മുംബൈ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ ഇന്ത്യന്‍ താരമായിരുന്ന ഹാര്‍ദിക് 2022 സീസണിലാണ് ഗുജറാത്തിലേക്ക് എത്തിയത്. ആ വര്‍ഷം ഗുജറാത്ത് ഐപിഎല്‍ ചാംപ്യന്‍മാരായി. ഈ സീസണില്‍ ഹാര്‍ദിക്കിന്റെ കീഴില്‍ ഗുജറാത്ത് ഫൈനലിലും എത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു; രോഹിത് ശര്‍മ പുറത്തേക്ക്?