Publish Date: Sun, 10 Mar 2024 (19:36 IST)
Updated Date: Sun, 10 Mar 2024 (18:16 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം പരിക്ക് കാരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല. രോഹിത്തിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയെ നയിച്ചത്. പുറം വേദന മൂലമാണ് രോഹിത് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഫീല്‍ഡില്‍ ഇറങ്ങാതിരുന്നത്. ഇതോടെ വരുന്ന ഐപിഎല്‍ സീസണില്‍ രോഹിത് മുംബൈയ്ക്കായി കളിക്കുമോ എന്ന ചോദ്യങ്ങള്‍ സജീവമായിരിക്കുകയാണ്.
ടി20 ലോകകപ്പ് ഐപിഎല്‍ കഴിഞ്ഞ് 5 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വരാനുള്ളതിനാല്‍ ഇത്തവണ ഐപിഎല്ലില്‍ മുംബൈയ്ക്കായി എല്ലാ മത്സരത്തിലും രോഹിത് കളിക്കില്ലെന്നത് നേരത്തെ തന്നെ താരം ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന് പരിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം രോഹിത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ ഐപിഎല്ലും ലോകകപ്പും താരം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.