Webdunia - Bharat's app for daily news and videos

Install App

'ക്യാച്ച്മാൻ': ഗാബ്ബ ടെസ്റ്റിൽ പുതിയ റെക്കോർഡ് കൈപ്പിടിയിലൊതുക്കി രോഹിത്

Webdunia
തിങ്കള്‍, 18 ജനുവരി 2021 (10:43 IST)
ബ്രിസ്ബെയ്ൻ: ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൈപ്പിടിയിലൊതുക്കി രോഹിത് ശർമ്മ, ഇനി ഹിറ്റ്മനെ ക്യാച്ച്മാൻ എന്നും വിശേഷിപ്പിയ്ക്കാം. കാരണം ഇക്കുറി റെക്കോർഡ് ക്യാച്ചിലാണ്. ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന നാലാമത്തെ ടെസ്റ്റിൽ ശര്‍ദ്ദുല്‍ താക്കൂറിന്റെ ബോളിൽ കാമറോണ്‍ ഗ്രീനിന്റെ ക്യാച്ചെടുത്തതോടെയാണ് രോഹിത് ശർമ്മ ഫീൽഡിങ്ങിൽ പുത്തൻ റെക്കോർഡ് കുറിച്ചത്. മത്സരത്തിൽ രോഹിത്തിന്റെ അഞ്ചാമത്തെ ക്യാച്ചായിരുന്നു അത്.  
 
ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ രോഹിത് ശർമ്മ മാറി. 1991-92ല്‍ ക്രിഷ് ശ്രീകാന്താണ് ഓസ്‌ട്രേലിയ്ക്കെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ ഇത്രയും ക്യാച്ചുകള്‍ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡർ എന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലാക്കി. 1969-70ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഏക്‌നാത് സോല്‍ക്കറാണ് ആദ്യമായി ഓസീസിന്റെ അഞ്ചു പേരെ ക്യാച്ച് ചെയ്തു പുറത്താക്കതിയത്. ഗാബ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന്‍ എന്നിവരെയാണ് രോഹിത് ക്യാച്ച് ചെയ്തത്. രണ്ടാം ഇന്നിങ്‌സിൽ മാര്‍നസ് ലബുഷാനെയെയും കാമറോണ്‍ ഗ്രീനിനെയും താരം ക്യാച്ച് ചെയ്ത് പുറത്താക്കി. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments