Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്സ്ബുക്കും ട്വിറ്ററും പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരാകണം

ഫെയ്സ്ബുക്കും ട്വിറ്ററും പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരാകണം
, തിങ്കള്‍, 18 ജനുവരി 2021 (09:53 IST)
ഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സാമുഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ഫെയ്സ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹജരാകാൻ പാർലമെന്ററി സമിതിയുടെ നിർദേശം. ഇന്ത്യയിൽ ബിജെപിയ്ക്ക് വേണ്ടി ഫെയ്സ്ബുക്ക് പ്രവർത്തിയ്ക്കുന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെയാണ് ഐടി പാർലമെന്ററി സമിതി വിഷയം അന്വേഷിയ്ക്കാൻ തീരുമാനിച്ചത്. ശശി തരൂര്‍ അധ്യക്ഷനായ ഐ ടി പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നിലാണ് ഫെയ്സ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾ ഹാജരാകേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോട്ടോ ഫ്‌ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്റെ ശ്രമം; നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു