Rohit Sharma: രണ്ട് ഡക്കിന് ഒരു സെഞ്ചുറി ! ചിന്നസ്വാമിയില്‍ രോഹിത്തിന്റെ വക പെരിയ വെടിക്കെട്ട്; അഫ്ഗാന് ജയിക്കാന്‍ 213 റണ്‍സ്

ഇന്ത്യ ഒരുസമയത്ത് 22/4 എന്ന നിലയില്‍ തകര്‍ന്നതാണ്

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (20:56 IST)
Rohit Sharma and Rinku Singh

Rohit Sharma: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം വന്ന വേഗത്തില്‍ മടങ്ങിയപ്പോള്‍ ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചുനിന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 69 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം 121 റണ്‍സുമായി രോഹിത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 212 റണ്‍സ് നേടിയിട്ടുണ്ട്. 
 
ഇന്ത്യ ഒരുസമയത്ത് 22/4 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ഒരുവശത്ത് രോഹിത് ഉള്ളത് അഫ്ഗാന്‍ അപായ സൂചനയായി കണ്ടിരുന്നു. റിങ്കു സിങ്ങുമായി ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ രണ്ട് ട്വന്റി 20 കളില്‍ പൂജ്യത്തിനു പുറത്തായ ശേഷമാണ് അതിനെല്ലാം പകരംവീട്ടിയുള്ള രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ചുറി. റിങ്കു സിങ് 39 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സ് നേടി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകള്‍ റിങ്കു തുടര്‍ച്ചയായി സിക്‌സര്‍ പറത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments