Rohit Sharma: തുടര്‍ച്ചയായി രണ്ട് ഡക്ക് ! ഹിറ്റ്മാന് പണി കിട്ടുമോ?
ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇപ്പോള്‍ അഫ്ഗാനെതിരെ നടക്കുന്നത്
Rohit Sharma: അഫ്ഗാനിസ്ഥാനെതിരായ രണ്ട് ടി20 മത്സരങ്ങളിലും രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായത് ആരാധകരെ നിരാശപ്പെടുത്തുന്നു. ആദ്യ മത്സരത്തില്‍ റണ്‍ഔട്ട് ആകുകയായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ മോശം ഷോട്ടിനു ശ്രമിച്ചു ബൗള്‍ഡ് ആകുകയായിരുന്നു. അതും നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ഇത്തവണ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായത്.
ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇപ്പോള്‍ അഫ്ഗാനെതിരെ നടക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ മോശം ഫോം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഈ പ്രകടനങ്ങളുടെ പേരില്‍ രോഹിത്തിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുമോ എന്നതാണ് ആരാധകരുടെ ഭയം. എന്തായാലും അങ്ങനെയൊരു തീരുമാനം സെലക്ടര്‍മാര്‍ ഇപ്പോള്‍ എടുക്കില്ല. നിലവിലെ സാഹചര്യത്തില്‍ ട്വന്റി 20 ലോകകപ്പില്‍ നയിക്കാന്‍ രോഹിത് തന്നെ മതിയെന്നാണ് സെലക്ടര്‍മാരുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും നിലപാട്.
ലോകകപ്പിനു മുന്‍പ് ഐപിഎല്‍ നടക്കാനിരിക്കുകയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിന് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ കൂടി നിരാശപ്പെടുത്തിയാല്‍ മാത്രമേ രോഹിത്തിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണോ എന്ന് സെലക്ടര്‍മാര്‍ ആലോചിക്കൂ.