Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ടി20യിൽ 10,000 റൺസ് നേട്ടം തികയ്ക്കാൻ വേണ്ടത് 25 റൺസ് മാത്രം, ഹിറ്റ്‌മാൻ ഇന്നിറങ്ങുന്നത് റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട്

ഐപിഎൽ
, ബുധന്‍, 13 ഏപ്രില്‍ 2022 (17:34 IST)
ഐ‌പിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങുമ്പോൾ ശ്രദ്ധകേന്ദ്രമായി രോഹിത് ശർമ. ഫോമില്ലായ്‌മയിൽ വലയുകയാണെങ്കിലും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങുമ്പോൾ ടി20യിൽ ആരെയും കൊതിപ്പിക്കുന്ന റെക്കോർഡ് നേട്ടം രോഹിത്തിനെ കാത്തിരിപ്പുണ്ട്.  25 റൺസ് കൂടി നേടിയാൽ ടി20യിൽ 10,000 റൺസ് ക്ലബിലെത്താൻ ഹിറ്റ്‌മാന് സാധിക്കും. വിരാട് കോലിയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഇതോടെ രോഹിത് ശർമയ്ക്കാകും.
 
അതേസമയം കഴി‌ഞ്ഞ 12 ഇന്നിങ്സുകളിൽ നിന്നും ഒരു അർധസെഞ്ചുറി കൂടി നേടാൻ രോഹിത്തിനായിട്ടില്ല. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്‍റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാൻ ആയിട്ടില്ലെന്ന ചീത്തപേര് കൂടി തിരുത്താനാകും മുംബൈ ഇന്നിറങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജസ്റ്റിൻ ലാംഗറിന് പിൻഗാമിയായി പുതിയ പരിശീലകനെ പ്രഖ്യപിച്ച് ഓസ്‌ട്രേലിയ