ക്രിക്കറ്റിൽ റെക്കോർഡുകൾ ഓരോന്നും അതിവേഗം സ്വന്തമാക്കുന്ന താരമാണ് രോഹിത് ശർമ്മ. റെക്കോർഡ് വേട്ടയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് കടുത്ത മത്സരം തന്നെ തീർക്കുക താരം. എന്നാൽ 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ ഡബിള്‍ സെഞ്ചുറി നേടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ രോഹിത് ശർമ്മ അശ്വിനുമായി ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിലാണ് രോഹിത് ശര്‍മ്മ ഓസ്ട്രേലിയക്കെതിരായ ഡബിള്‍ സെഞ്ചുറിയെ കുറിച്ച് ഓർത്തെടുത്തത്.
2013ല്‍ ബെംഗളൂരുവില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെയാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ചുറി നേടിയത്. 'ബെംഗളൂരിലെ പിച്ച് വളരെ മികച്ചതായിരുന്നു. അതിനൽ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായിരുന്നു എന്റെ ശ്രമം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം മികച്ചതാണെന്നും അത് മുതലാക്കണമെന്നും യുവ്‌രാജ് സിങ് അന്ന് പറഞ്ഞിരുന്നു' രോഹിത് ശർമ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരെ 158 പന്തില്‍ 209 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയത്. 12 ബൗണ്ടറികളും 16 സിക്സുകളും അടങ്ങിയ മനോഹര ഇന്നിങ്സ് ആയിരുന്നു അത്. 57 റണ്‍സിനായിരുന്നു ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ജയം ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയാണ് നിലവിൽ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍ നേടിയ താരം.