Webdunia - Bharat's app for daily news and videos

Install App

പരമ്പര നഷ്ടം ലോകാവസാനം ഒന്നുമല്ല, ശ്രീലങ്ക ഞങ്ങളേക്കാള്‍ നന്നായി കളിച്ചു: രോഹിത് ശര്‍മ

ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-0 ത്തിനാണ് ഇന്ത്യ കൈവിട്ടത്

രേണുക വേണു
വ്യാഴം, 8 ഓഗസ്റ്റ് 2024 (08:35 IST)
Rohit Sharma

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പരമ്പര നഷ്ടം ലോകാവസാനം അല്ലെന്നും ഇന്ത്യന്‍ ടീം വീഴ്ചകളില്‍ നിന്ന് പഠിച്ച് തിരിച്ചുവരുമെന്നും രോഹിത് പറഞ്ഞു. ഇന്ത്യക്കു വേണ്ടി ഇറങ്ങുമ്പോള്‍ അലസ മനോഭാവത്തോടെ കളിക്കുക എന്നത് താന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ഒരിക്കലും നടക്കില്ലെന്നും രോഹിത് പറഞ്ഞു. 
 
' ശ്രീലങ്കയില്‍ നേരിട്ട സ്പിന്‍ പ്രശ്‌നം അത്ര വലിയ ആശങ്കയായി ഞാന്‍ കാണുന്നില്ല. എങ്കിലും ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായും ഗെയിം പ്ലാനിലും കാര്യമായ വിലയിരുത്തല്‍ നടത്തണം. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ അലസമായി കളിക്കുക എന്നത് തമാശയാണ്, ഞാന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ അതിനുള്ള സാധ്യതയേ ഇല്ല. അതേസമയം നല്ല ക്രിക്കറ്റ് കളിക്കുന്നവരെ അഭിനന്ദിക്കണം. ശ്രീലങ്ക ഞങ്ങളേക്കാള്‍ നന്നായി കളിച്ചു,' 
 
' ഞങ്ങള്‍ സാഹചര്യത്തിനു അനുസരിച്ച് കളിക്കണമായിരുന്നു. അതിനുവേണ്ട വ്യത്യസ്ത ടീം കോംബിനേഷന്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഇനി കളിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ മേഖലകള്‍ ഉണ്ട്. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു, പരമ്പര നഷ്ടം ഒരിക്കലും ലോകത്തിന്റെ അവസാനമല്ല. നിങ്ങള്‍ക്ക് ഇവിടെ ഏകദിന പരമ്പര നഷ്ടപ്പെട്ടിരിക്കാം. പക്ഷേ തോല്‍വിക്കു ശേഷം എങ്ങനെ നിങ്ങള്‍ തിരിച്ചുവരുന്നു എന്നതിലാണ് കാര്യം,' രോഹിത് പറഞ്ഞു. 
 
ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-0 ത്തിനാണ് ഇന്ത്യ കൈവിട്ടത്. ആദ്യ ഏകദിനം സമനിലയായപ്പോള്‍ അവസാന രണ്ട് ഏകദിനങ്ങളും ലങ്ക ജയിച്ചു. 1997 നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരായ ഏകദിന പരമ്പര ജയിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

അടുത്ത ലേഖനം
Show comments