ഇന്ത്യയുടെ ഇതിഹസ താരം യുവ്‌രാജ് സിങ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിയ്ക്കുന്നു. ഇതോടെ മിസ് യു യുവി എന്ന ഹഷ്ടാഗ് സാമൂഹ്യ മധ്യമങ്ങളിൽ ട്രെൻഡിങ്ങയി മാറിയിരിയ്ക്കുന്നു ആരാധകരും മുൻ താരങ്ങളുമെല്ലാം യുവി എന്ന താരത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ സംസാരിയ്ക്കുകയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ രോഹിത് ശർമയുടെ പ്രതികരണം ആരാധകർ എറ്റെടുത്തിരിയ്ക്കുകയാണ്.
കുറച്ചുകാലംകൂടി യുവി കളിയ്ക്കണമായിരുന്നു എന്നാണ് രോഹിത് പ്രതികരിച്ചത്. 'കുറച്ചു കാലം കൂടി നിങ്ങള്‍ കളിക്കണമായിരുന്നുവെന്ന് ആഗ്രഹിച്ചു പോവുകയാണ്. അവിസ്മരണീയമായ നല്ല ഓര്‍മകള്‍ ഒരുമിച്ചുണ്ട്' എന്നായിരുന്നു രോഹിത് ട്വിറ്ററില്‍ കുറിച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്ക് യുവി മറുപടി നൽകുകയും ചെയ്തു. 'ആരാധകരില്‍ നിന്നും ഒരുപാട് സ്‌നേഹം ലഭിച്ച ഞാന്‍ അനുഗ്രഹിക്കപ്പെട്ടതു പോലെ തോന്നുന്നു.
ഈ ദിവസം സ്‌പെഷ്യലും എന്നും ഓര്‍മിക്കപ്പെടുന്നതുമാക്കി മാറ്റിയതിന് നന്ദി. നിങ്ങള്‍ എല്ലാ കാലത്തും എനിക്കു പിന്തുണ നൽകിയിട്ടുണ്ട്, പ്രത്യേകിച്ചും ഏറ്റവും കഠിനമായ സമയങ്ങളില്‍. അത്തരത്തില്‍ ഇന്നു ലഭിച്ച വളരെ സ്‌നേഹത്തോടെയുള്ള ഒരു ആഗ്രഹം ഷെയര്‍ ചെയ്യുകയാണ്. ഇത്രയും സ്‌നേഹത്തിന് താന്‍ അര്‍ഹനാണെങ്കില്‍ അത്ര സ്‌പെഷ്യലായ എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടാവും യുവി ട്വീറ്റ് ചെയ്തു.