Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെട്ട് രോഹിത് ശർമ, രഹാനെ നായകനായേക്കും

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (19:14 IST)
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വിശ്രമം അനുവദിക്കണമെന്നാണ് രോഹിത് ബിസിസിഐയോടും സെലക്ഷൻ കമ്മിറ്റിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
 
ആദ്യ ടെസ്റ്റിൽ വിശ്രമം അനുവദിക്കണമെന്ന് വിരാട് കോലി നേരത്തെ സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിൽ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക.  ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരില്ലാതെയാകും ന്യൂസിലൻഡിനെതിരെ ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്ത്യ ഇറങ്ങുക.
 
മധ്യനിരയില്‍ അജിങ്ക്യാ രഹാനെയും ഹനുമാ വിഹാരിയും കളിക്കും. ടി20 ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ രോഹിത്തിനെ ടെസ്റ്റില്‍ കോലിക്ക് കീഴില്‍ വൈസ് ക്യാപ്റ്റനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ നേരത്തെ പരിഗണിച്ചിരുന്നു. ഇതോടെ ആദ്യ ടെസ്റ്റിൽ രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ രോഹിത് ടെസ്റ്റില്‍ വിശ്രമം ആവശ്യപ്പെട്ടതോടെ പരിചയസമ്പനന്നായ രഹാനെയെ തന്നെ നായകനായി തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകും. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments