ഐസിസി ടി20 രാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് തിരിച്ചടി. ഇന്ത്യയുടെ കെഎൽ രാഹുലും ദക്ഷിണാഫ്രിക്കയുടെ എയ്‌ഡൻ മാർക്രമുമാണ് പട്ടികയിൽ വലിയ നേട്ടം കാഴ്‌ചവെച്ചത്.തകര്‍പ്പന്‍ ഫോം കാഴ്‌ചവെച്ച രാഹുല്‍ ബാറ്റ്സ്‌മാന്‍മാരില്‍ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 25 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ മാര്‍ക്രം മൂന്നാം സ്ഥാനത്തെത്തി.
പാകിസ്ഥാൻ നായകൻ ബാബർ അസം തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍ രണ്ടാമത് തുടരുമ്പോള്‍ എയ്‌ഡന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്തേക്കെത്തി. ആരോണ്‍ ഫിഞ്ച് നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു സ്ഥാനം ഇറങ്ങി എട്ടാം സ്ഥാനത്താണ് വിരാട് കോലി.
ബൗളർമാരിൽ 797 റേറ്റിംഗ് പോയിന്‍റുമായി ലങ്കയുടെ വനിന്ദു ഹസരംഗയാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് മൂന്നാം സ്ഥാനത്തും അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ നാലാമതുമാണ്.ഓസീസിന്‍റെ ആദം സാംപ അഞ്ചാമതും അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ ആറാമതുമുണ്ട്.
അതേസമയം ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബിയാണ് ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ ലങ്കയുടെ വനിന്ദു ഹസരംഗ, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.