Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

അസ്ഹറുദ്ദീനും ധോനിയ്ക്കും ശേഷം രോഹിത്, ചരിത്രനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നായകൻ

അസ്ഹറുദ്ദീൻ
, തിങ്കള്‍, 18 ജൂലൈ 2022 (14:15 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ വിജയിച്ച് ഏകദിന പരമ്പരയും സ്വന്തമാക്കിയിരികുകയാണ് ഇന്ത്യൻ നിര. നേരത്തെ ടി20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ അടിയറവ് പറയിപ്പിച്ച ഇന്ത്യ ഏകദിനത്തിലും വിജയം ആവർത്തിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലീഷ് മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നായകനെന്ന നേട്ടം രോഹിത് സ്വന്തമാക്കി. 
 
എംഎസ് ധോനി,മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് നേരത്തെ ഇംഗ്ലണ്ട് മണ്ണിൽ ഏകദിന പരമ്പര നേടിയ നായകന്മാർ. ധോനിയുടെ നായകത്വത്തിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. 1990ൽ അസ്ഹറിൻ്റെ നേതൃത്വത്തിൽ 2-0നായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത്തിൻ്റെ നേതൃത്വത്തിൽ നേരത്തെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് സ്വന്തമാക്കിയത് ധോനിക്കും സംഗക്കാരയ്ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം