അവന് മാത്രം വിക്കറ്റ് കിട്ടിയാല്‍ പോരല്ലോ..! പന്ത് കയ്യിലെടുത്ത് രോഹിത്

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2023 (08:36 IST)
ആറാം ബൗളര്‍ ഓപ്ഷന്‍ ഇല്ലെന്നു പറഞ്ഞ് ഇന്ത്യയെ ട്രോളിയവരെല്ലാം ഇപ്പോള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത് ഒന്‍പത് ബൗളര്‍മാരെ. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഒഴികെ എല്ലാവരും പന്തെറിഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. 
 
നെതര്‍ലന്‍ഡ്‌സിന്റെ ഒരു വിക്കറ്റ് ശേഷിക്കെ 48-ാം ഓവര്‍ എറിയാനാണ് രോഹിത് എത്തിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തി രോഹിത് നെതര്‍ലന്‍ഡ്‌സിനെ ഓള്‍ഔട്ടാക്കി. വെറും അഞ്ച് ബോളില്‍ ഏഴ് റണ്‍സ് വഴങ്ങിയാണ് രോഹിത് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 2012 ലാണ് രോഹിത് അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ വിക്കറ്റോടെ ഏകദിന കരിയറിലെ വിക്കറ്റുകളുടെ എണ്ണം 10 ആക്കി. 
 
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരൊക്കെ പന്തെറിഞ്ഞതിനു പിന്നാലെയാണ് തന്നിലെ ബൗളറെ പരീക്ഷിക്കാന്‍ രോഹിത് ശ്രമിച്ചത്. ആറാം ബൗളര്‍ ഓപ്ഷന് പകരം ഇപ്പോള്‍ തങ്ങള്‍ ഒന്‍പത് ബൗളര്‍ ഓപ്ഷന്‍ ഉണ്ടെന്നാണ് രോഹിത് പറയുന്നത്. നോക്കൗട്ട് മത്സരങ്ങളിലും വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രോഹിത് പാര്‍ട് ടൈം ബൗളേഴ്‌സ് ആയി ഉപയോഗിച്ചേക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

അടുത്ത ലേഖനം
Show comments