മുംബൈ ബാംഗ്ലൂർ ഐപിഎൽ മത്സരം ആവേശമുയർത്തി സൂപ്പർ ഓവറിലേയ്ക്ക് നീങ്ങിയപ്പോൾ. മുംബൈയ്ക്ക് വേണ്ടി ഇഷാൻ കിഷൻ സൂപ്പർ ഓവറിൽ കളിയ്ക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. കാരണം 58 പന്തിൽനിന്നും 99 റൺസ് നേടിയ ഇഷൻ കിഷൻ അവസാനത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ പുറത്താവുകയായിരുന്നു. മുംബൈ ആരാധകരെ കുറച്ചൊന്നുമല്ല ഇത് നിരാശപ്പെടുത്തിയത്.
എന്നാൽ അരാധകരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പൊള്ളർഡും ഹാർദിക പാണ്ഡ്യയുമാണ് സൂപ്പർ ഓവറിൽ മുംബൈയ്ക്കായി ക്രീസിലെത്തിയത്. സുപ്പർ ഓവറിൽ മുംബൈ ഉയർത്തിയ എട്ട് റൺസ് എന്ന വിജയലക്ഷ്യം അവസാന പന്തിൽ ബാംഗ്ലൂർ മറികടന്നതോടെ മുംബൈ ഇന്ത്യൻസിലെ ടൊപ് സ്കോറർ ആയ ഇഷാൻ കിഷനെ എന്തുകൊണ്ട് അയച്ചില്ല എന്ന ചോദ്യം ശക്തിപ്പെടുകയും ചെയ്തു.
ഇതൊടെ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നായകൻ രോഹിത് ശർമ. 'സുപ്പർ ഓവറിൽ ഇഷാൻ കിഷനെ തന്നെ അയയ്ക്കാനായിരുന്നു ടീമിന്റെ പദ്ധതി എന്നാൽ താരം ഏറെ ക്ഷീണിതനായിരുന്നു. അതുകൊണ്ടാണ് സൂപ്പർ ഓവറിൽ കളിപ്പിയ്ക്കാതിരുന്നത്. രോഹിത് ശർമ പറഞ്ഞു. സൂപ്പർ ഓവറിനായി ഇറങ്ങിയ മുംബൈയെ ബാംഗ്ലൂരിന്റെ നവ്ദീപ് സെയ്നി പിടിച്ചുകെട്ടിയതോടെ ഏഴ് റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. ഡിവില്ലിയേഴ്സും കോഹ്ലിയും ബാംഗ്ലൂരിനുവേണ്ടി ഇറങ്ങിയത്. ബുമ്രയുടെ അവസാന പന്ത് ബൗണ്ടറിയിലെത്തിച്ച് കോഹ്‌ലി വിജയം പിടിച്ചെടുക്കുകയായിരുന്നു