Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് വേണമെങ്കിൽ ഹാർദ്ദിക് വേണമെന്ന് രോഹിത്തിനറിയാം,ഐപിഎൽ വേറെ തന്നെ വിഷയമെന്ന് മൈക്കൽ ക്ലാർക്ക്

അഭിറാം മനോഹർ
ശനി, 11 മെയ് 2024 (16:52 IST)
ഐപിഎല്‍ മത്സരങ്ങള്‍ അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തവണ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഉപനായകനായി എത്തുന്നത്. സഞ്ജു സാംസണ്‍,ശിവം ദുബെ എന്നിവരടക്കം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും കൂടി ചേരുമ്പോള്‍ ഇത്തവണ ലോകകപ്പ് ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 
 ഇത്തവണ ലോകകപ്പ് മത്സരങ്ങളില്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഹാര്‍ദ്ദിക് കളിക്കുമ്പോള്‍ അതെങ്ങനെയായിരിക്കും എന്നതാണ് ഒരുകൂട്ടം ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദ്ദിക്കിന്റെ നായകത്വത്തിന് കീഴിലാണ് രോഹിത് കളിക്കുന്നത്. ഹാര്‍ദ്ദിക് നായകനായതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇരുതാരങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടെങ്കിലും ലോകകപ്പില്‍ ഹാര്‍ദിക് എത്രമാത്രം ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് രോഹിത്തിനറിയാമെന്ന് മുന്‍ ഓസീസ് നായകനായ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു.
 
ഐപിഎല്ലിലെ പാണ്ഡ്യയുടെ പ്രകടനങ്ങള്‍ അധികം ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് രോഹിത്തിനറിയാം. പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനതാരങ്ങളില്‍ ഒരാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ് പാണ്ഡ്യയ്ക്കുണ്ട്. രോഹിത്- ഹാര്‍ദ്ദിക് ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഹാര്‍ദ്ദിക് നല്ല രീതിയില്‍ കളിക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് വ്യക്തമായും രോഹിത്തിനറിയാം. ക്ലാര്‍ക്ക് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

അർഷദീപ് പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇൻസമാം, വായടപ്പിക്കുന്ന മറുപടി സ്പോട്ടിൽ നൽകി രോഹിത് ശർമ

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

കോലിയെന്ന ബാറ്ററെ മാത്രമെ നിങ്ങൾക്കറിയു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കായി അവസാനം വിക്കറ്റ് വീഴ്ത്തിയ ബൗളർ കോലിയെന്ന് എത്രപേർക്കറിയാം

ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ പരിക്ക്, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെ ടീമിൽ

വമ്പൻ താരങ്ങൾ ഉണ്ടായിരുന്നപ്പോഴും എപ്പോഴും വില്ലനായി മഴ, ദക്ഷിണാഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലിൽ എത്തുന്നത് ഇതാദ്യം

അടുത്ത ലേഖനം
Show comments