Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗെയിലും ഗുപ്‌റ്റിലും പിന്നിലേക്ക്; രോഹിത്തിനെ കാത്ത് ലോക റെക്കോര്‍ഡ്

rohit sharma
വിശാഖപട്ടണം , ശനി, 23 ഫെബ്രുവരി 2019 (10:48 IST)
സിക്‍സര്‍ വീരന്മാരെ ക്രിക്കറ്റ് ആ‍രാധകര്‍ക്ക് വലിയ ഇഷ്‌ടമാണ്. ഗ്രൌണ്ടിന്റെ നാല് മൂലയിലേക്കും വമ്പന്‍ ഷോട്ടുകള്‍ തൊടുക്കുന്ന താരങ്ങളെന്നും വീരപുരുഷന്മാരാണ്. പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി മുതല്‍  ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് വരെ പടുകൂറ്റന്‍ ഷോട്ടുകളുടെ രാജാക്കന്മാരാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ ഏക വിദേശതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി  ഡിവില്ലിയേഴ്‌സ്. വെസ്‌റ്റ് ഇന്‍ഡീസിന്റെ ഗ്രിസ് ഗെയിലും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ എന്നിവരാണ് സിക്‍സറുകള്‍ നേടാന്‍ ഏറ്റവും മിടുക്കന്മാര്‍.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കെ രോഹിത്തിനെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡാണ്. ട്വന്റി-20യില്‍ രണ്ട് സിക്‍സറുകള്‍ നേടിയാല്‍ വെടിക്കെട്ട് വീരന്‍ ഗെയിലിന്റെ റെക്കോര്‍ഡ്  ഇന്ത്യന്‍ താരം മറികടക്കും.

അന്താരാഷ്ട്ര ട്വന്റി-20യില്‍ 103 സിക്‌സറുകളുമായി ഗെയിലും ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് രോഹിത്തിന് മുമ്പിലുള്ളത്. 102 സിക്‍സാണ് രോഹിത്തിനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് സിക്‍സുകള്‍ നേടിയാല്‍ അദ്ദേഹത്തിന്റെ പേരിലാകും ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമെന്ന നേട്ടം. ആരാധകരുടെ ഇഷ്‌ട താരമായ യുവ്‌രാജ് സിംഗിന് 74 സിക്‍സറുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് പാകിസ്ഥാൻ, ദാദയുടെ കളി ഇവിടെ വേണ്ട; തുറന്നടിച്ച് ഇതിഹാസം