Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരട്ട സെഞ്ചുറികളില്‍ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് ?; വെളിപ്പെടുത്തലുമായി രോഹിത്

ഇരട്ട സെഞ്ചുറികളില്‍ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് ?; വെളിപ്പെടുത്തലുമായി രോഹിത്

ഇരട്ട സെഞ്ചുറികളില്‍ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് ?; വെളിപ്പെടുത്തലുമായി രോഹിത്
ന്യൂഡല്‍ഹി , വ്യാഴം, 14 ഡിസം‌ബര്‍ 2017 (17:31 IST)
ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ സ്വന്തമാക്കി ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനമുറപ്പിച്ച രോഹിത് ശര്‍മ്മയ്‌ക്കു നേരെ അപ്രതീക്ഷിത ചോദ്യം. ഈ മൂന്ന് സെഞ്ചുറികളില്‍ ഏതാണ് ഏറ്റവും ഇഷ്‌ടമെന്ന ചോദ്യത്തിനാണ് രോഹിത്തിന് ഉത്തരം നല്‍കേണ്ടിവന്നത്.

ചോദ്യം സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെങ്കിലും സെക്കന്‍‌ഡുകള്‍ക്കുള്ളില്‍ രോഹിത് ഉത്തരം നല്‍കി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 2014ല്‍ പുറത്താകാതെ നേടിയ സെഞ്ചുറിയാണ് (264*) തനിക്ക് പ്രിയപ്പെട്ടതെന്ന് അദ്ദേഹം മറ്റികൂടാതെ വ്യക്തമാക്കി.

പരുക്ക് മൂലം ടീമില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. ടീമില്‍ എത്തിയതിന് പിന്നാലെയാണ് ആ സെഞ്ചുറി പിറന്നത്. അതിനാല്‍ ശ്രീലങ്കയ്‌ക്കെതിരെ അന്ന് നേടിയ സെഞ്ചുറിയാണ് തനിക്ക് ഏറെയിഷ്‌ടമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരാണ് രോഹിത് (209) ആദ്യ ഇരട്ട സെഞ്ചുറി നേടുന്നത്. 2014ല്‍ ലങ്കയ്‌ക്കെതിരെ 264 റണ്‍സ് അദ്ദേഹം അടിച്ചു കൂട്ടുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് മൊഹാലിയില്‍ 208 റണ്‍സ് ആദ്ദേഹം നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ഹൃദയത്തിലേറ്റ മുറിവാണ് ആ സംഭവം, കാലത്തിനു പോലും മായ്‌ക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി മെസി