റൺസുണ്ട്, പക്ഷേ സ്ട്രൈക്ക്റേറ്റ് തീരെ കുറവ്, ധവാൻ്റെ മെല്ലെപോക്കിൽ രോഹിത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 28 ജൂലൈ 2022 (18:31 IST)
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 3 കളികളിൽ നിന്നും 168 റൺസുമായി തിളങ്ങിയെങ്കിലും മൂന്ന് കളികളിലും 100ൽ താഴെ സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്യയുടെ സീനിയർ താരം ശിഖർ ധവാൻ റൺസ് കണ്ടെത്തിയത്. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ധവാൻ്റെ മെല്ലെപോക്കിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മികച്ച രീതിയിൽ റൺസുയർത്താറുള്ള ധവാൻ സമീപകാലത്ത് കളിച്ച മത്സരങ്ങളിൽ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തിയിരുന്നു.
 
വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 99 പന്തിൽ നിന്നും 97 റൺസാണ് ധവാൻ നേടിയത്. രണ്ടാം ഏകദിനത്തിൽ 31 പന്തിൽ നിന്നും 31 റൺസും ഇന്നലെ നടന്ന മത്സരത്തിൽ 74 പന്തിൽ 58 റൺസുമായിരുന്നു ധവാൻ നേടിയത്. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ 76.03 ആണ് ധവാൻ്റെ സ്ട്രൈക്ക്റേറ്റ്. ഇതാണ് രോഹിത് ശർമ്മയെ അലട്ടുന്നതെന്നാണ് റിപ്പോർട്ട്.
 
അഞ്ചോ പത്തോ വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഈ രീതി മതിയായിരുന്നുവെന്നും ഇന്ന് ആദ്യ പന്ത് മുതൽ തന്നെ റൺസ് കണ്ടെത്തേണ്ടത് പ്രധാനമാണെന്നുമാണ് രോഹിത്തിൻ്റെ നിലപാട്. നിലവിൽ ടീമിലെ മറ്റ് ഓപ്പണർമാരായ ഇഷാൻ കിഷൻ,ശുഭ്മാൻ ഗിൽ,റിതുരാജ്,കെ എൽ രാഹുൽ എന്നിവർക്കെല്ലാം 100ന് മുകളിൽ സ്ട്രൈക്ക് റേറ്റുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

ആഷസ് ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, കമിൻസിന് പിന്നാലെ ഹേസൽവുഡും പുറത്ത്

ഇപ്പോളൊരു ചാമ്പ്യനായത് പോലെ തോന്നു, ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു, ചേട്ടാ തകർക്കണമെന്ന് ചെന്നൈ ആരാധകർ

അടുത്ത ലേഖനം
Show comments