Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി, പക്ഷേ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെട്ടേക്കും!

രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി, പക്ഷേ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെട്ടേക്കും!
, ശനി, 12 ഡിസം‌ബര്‍ 2020 (08:49 IST)
ഐപിഎല്ലിൽ സംഭവിച്ച പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ രോഹിത് ശർമ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്‌നസ് പരിശോധനയാണ് താരം പാസായത്. ഇതോടെ താരം വൈകാതെ തന്നെ ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ ടീമിൽ ചേരും.
 
അതേസമയം പരിക്കിൽ നിന്നും മോചിതനായെങ്കിലും ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും താരത്തിന് നഷ്ടമായേക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിൽ മടങ്ങുന്ന അവസരത്തിൽ രോഹിത് ശർമ പരിക്കിൽ നിന്നും മോചിതനായെന്ന വാർത്ത വലിയ ആശ്വാസമാണ് ഇന്ത്യൻ ക്യാമ്പിന് നൽകുന്നത്. ഇന്ത്യയിൽ നിന്നും ഓസീസിനെത്തിയാലും രണ്ടാഴ്‌ച്ച ക്വാറന്റൈനിൽ കഴിയേണ്ടി വരും എന്നുള്ളത് കാരണമാണ് രോഹിത്തിന് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാവുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിങ്ക് പന്തിൽ കളം നിറഞ്ഞ് പേസർമാർ, സന്നാഹമത്സരത്തിൽ ഓസീസ് എ‌‌യെ എറിഞ്ഞിട്ട് ഇന്ത്യ