Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയതെല്ലാം നമുക്ക് മറക്കാം, ഉപനായക സ്ഥാനവും കാര്യമാക്കേണ്ട, രോഹിത് കളിയ്ക്കാൻ സന്നദ്ധനാണ്: ഗവാസ്കർ

വാർത്തകൾ
, വ്യാഴം, 5 നവം‌ബര്‍ 2020 (13:10 IST)
ദുബായ്: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നും പരിക്കുമൂലം രോഹിത് ശർമ്മയെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു എന്നാൽ പരിക്കിൽനിന്നും മുക്തനായീ എന്ന് രോഹിത് ശർമ്മ തെളിയിച്ചു എന്നും. അന്താരാഷ്ട്ര മത്സരം കളിയ്ക്കാൻ താരം സന്നദ്ധനാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് സുനിൽ ഗവാസ്കർ. പരീക്കിനെ കുറിച്ച് മുൻപ് വന്ന കാര്യങ്ങളെല്ലാം മാറ്റിയ്ക്കാം, രോഹിത് ആത്മവിശ്വസത്തിലാണ് എന്നാണ് ഗവാസ്കറുടെ അഭിപ്രായം. 
 
രോഹിത് ഫിറ്റ്നസ് വീണ്ടെടുത്തു എന്നത് ഇന്ത്യയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ്. വേഗത്തിൽ രോഹിത് തിരിച്ചുവരവിന് ശ്രമിച്ചാൽ അത് പരുക്ക് വശളാക്കും എന്ന ആശങ്കയാണ് എല്ലാവരും പ്രകടിപ്പിച്ചത്. ആ ആശങ്ക ഗൗരവമുള്ളതുമാണ്. എന്നാൽ രോഹിതിന് ആത്മവിശ്വാസമുണ്ട് എന്നതാണ് പ്രധാനം. ഫിറ്റ്നസ് തെളിയിയ്ക്കാനാണ് രോഹിത് ഹൈദെരാബാദിനെതിരെ കളിയ്ക്കാൻ ഇറങ്ങിയത്. മത്സരത്തിൽ ബൗണ്ടറി ലൈനിലും 30 യാർഡിലുമെല്ലാം രോഹിത് ഫീൽഡ് ചെയ്തു.
 
രോഹിതിന്റെ ഫിറ്റ്നസ് ബിസിസിഐയ്ക്ക് ഇനിയും ടെസ്റ്റ് ചെയ്യണം എന്നുണ്ടെങ്കിൽ അതിൽ തെറ്റുപറയാനാമാകില്ല. കാരണം രോഹിത്ത് പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തോ എന്നാണ് അവർക്ക് അറിയേണ്ടത്. നെറ്റ്സിൽ കളിയ്ക്കുമ്പോഴുള്ള ഫിറ്റ്നസ് നോക്കിയിട്ട് കാര്യമില്ല. സമ്മർദ്ദത്തിൽനിന്ന് കളിയ്ക്കുമ്പോൾ മാത്രമാണ് ഫിറ്റ്നസിനെകുറിച്ച് യഥാർത്ഥ ധാരണ ലഭിയ്കുക. മുൻപുള്ള ചർച്ചകൾ എന്താണെന്ന് നോക്കേണ്ടതല്ല. ഇപ്പോഴത്തെ കാര്യമാണ് പ്രധാനം. ഇപ്പോൾ രോഹിത് ആരോഗ്യവാനാണ്. വൈസ് ക്യാപ്റ്റൻ എന്നത് ഒരു വിഷയമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല' ഗവാസ്കർ പറഞ്ഞു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിൽ ഗാംഗുലിയുടെ ശ്രദ്ധ നേടിയ ആറ് യുവതാരങ്ങൾ ഇവർ, പട്ടികയിൽ സഞ്ജുവും ദേവ്‌ദത്തും