ബാക്ക് ഫൂട്ടിലെ കളികൊണ്ട് വി‌സ്‌മയിപ്പിക്കുന്ന കളിക്കാരൻ, ലോകകപ്പ് ടീമിലേക്ക് സഞ്ജുവും പരിഗണനയിലെന്ന് രോഹിത് ശർമ

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (14:11 IST)
മലയാളി താരം സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി നായകൻ രോഹിത് ശർമ. കളി വിജയിപ്പിക്കാൻ പ്രാപ്‌തിയുള്ള താരമാണ് സഞ്ജുവെന്ന് രോഹിത് പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുൻപ് നടത്തിയ പ്രസ് കോൺഫറൻസിലാണ് രോഹിത്തിന്റെ പ്രതികരണം.
 
കഴിവുള്ള താരമാണ് സഞ്ജുവെന്ന് നമുക്കറിയാം. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്സുകൾ സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. സഞ്ജുവിന്റെ ബാക്ക് ഫൂട്ടിലെ കളി വിസ്‌മയിപ്പിക്കുന്നതാണ്. ക്രിക്കറ്റിൽ വിജയിക്കാനാവശ്യമായ സ്കില്ലുകളും ടാലന്റും അവനിലുണ്ട്. കുറേയധികം ആളുകൾക്ക് സ്കില്ലും ടാലന്റും ഉണ്ട് അവരെ എങ്ങനെ ഉപയോഗിക്കണം എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെയും പരിഗണിക്കും. രോഹിത് പറഞ്ഞു. യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷിപ്പിക്കുന്നുണ്ട്.
 
എന്നാൽ സീനിയർ താരങ്ങൾക്ക് പരിക്കേൽക്കണമെന്ന് ആഗ്രഹിക്കില്ല. കാരണം പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് പ്രയാസകരമാണ്. കളിക്കാരെ റൊട്ടേറ്റ് ചെയ്യാമെന്നാണ് കരുതുന്നത്. മൂന്ന് ഫോർമാറ്റിലും ക്യാപ്‌റ്റൻ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമാണ്. ഒരുപാട് വെല്ലുവിളികൾ മുൻപിലുണ്ട്. ബു‌മ്ര,രാഹുൽ,പന്ത് എന്നിവർക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് ചെയ്യാനുണ്ട്.
 
അവരുമായി എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ എനിക്ക് വ്യക്തമായ ധാരണയുണ്ട്. നമ്മൾ പാകപ്പെടുത്തിയെടുക്കുന്ന പ്രോസസിലാണെന്നും രോഹിത് പറഞ്ഞു. ലോകകപ്പ് ലക്ഷ്യമാക്കി ടീമിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

അടുത്ത ലേഖനം
Show comments