Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരന്തരം മത്സരങ്ങൾ, ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ഷെഡ്യൂൾ: 35 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും

നിരന്തരം മത്സരങ്ങൾ, ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ഷെഡ്യൂൾ: 35 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും
, ബുധന്‍, 23 ഫെബ്രുവരി 2022 (12:46 IST)
ട്വെന്റി 20 ലോകകപ്പിന് മുൻപ് 3 വിദേശ പര്യടനങ്ങൾ കൂടി ഇന്ത്യ നടത്തിയേക്കും. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനും ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിനുമിടയ്ക്കായിരിക്കും ഇന്ത്യയുടെ വിദേശപര്യടനങ്ങൾ.
 
ശ്രീലങ്കയ്ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്ക് ശേഷം ഐപിഎല്ലിലേക്കാണ് ഇന്ത്യൻ താരങ്ങൾ പ്രവേശിക്കുന്നത്. പിന്നാലെ സൗത്താഫിക്കൻ ടീം ഇന്ത്യയിലെത്തും അഞ്ച് ടി20 മത്സരങ്ങളാണ് സൗത്താഫ്രിക്കക്കെതിരെയുള്ളത്. ഇതിന് പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും.
 
ഒരു ടെസ്റ്റും 3 ഏകദിനവുമാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ഇതിന് പിന്നാലെ വെസ്റ്റിൻഡീസ്. സിംബാ‌വെ എന്നിവിടങ്ങളിലാണ് പര്യടനം, യുഎഇ‌യിൽ പങ്കെടുക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ ഉണ്ടാകും. തിരക്കേറിയ ഷെഡ്യൂളും ബയോ ബബിളും കണക്കിലെടുത്ത് വിദേശപര്യടനങ്ങൾക്കുള്ള ടീമിൽ 35 പേരെ ഉൾപ്പെടുത്താനാണ് സെലക്‌ടർമാരുടെ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യകുമാർ യാദവിന് പരിക്ക്, മധ്യനിരയിലേക്ക് സഞ്ജു എത്തുമോ? പ്രതീക്ഷയിൽ ആരാധകർ