രോഹിത് കല്ല്യാണം കഴിച്ചത് യുവരാജ് സിങ്ങിന്റെ രാഖി സഹോദരിയെ; റിതികയെ വിവാഹം കഴിച്ചത് ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷം

Webdunia
ശനി, 30 ഏപ്രില്‍ 2022 (11:41 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാണ് ഇപ്പോള്‍ രോഹിത് ശര്‍മ. ഭാരിച്ച ഉത്തരവാദിത്തമാണ് രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. വലിയ ടെന്‍ഷന്‍ ഉള്ള ജോലിയാണെങ്കിലും രോഹിത്തിനൊപ്പം ബലമായി ജീവിതപങ്കാളി റിതിക സജ്ദെ ഉണ്ട്. സ്പോര്‍ട്സ് ഇവന്റ് മാനേജറായി ജോലി ചെയ്തിട്ടുള്ള റിതികയ്ക്ക് ക്രിക്കറ്റിനെ കുറിച്ച് നന്നായി അറിയാം. 
 
പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ബന്ധപ്പെടലുകളിലൂടെയാണ് രോഹിത് റിതികയെ പരിചയപ്പെടുന്നത്. രോഹിത്തും റിതികയും ജനിച്ചത് ഒരേ വര്‍ഷമാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം വെറും എട്ട് മാസം. 
 
സ്പോര്‍ട്സ് ഇവന്റ് മാനേജര്‍ ആയിരുന്ന റിതിക ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് രാഖി സഹോദരി ആയിരുന്നു. ഒരു പരസ്യ ചിത്രീകരണ സമയത്താണ് രോഹിത് ശര്‍മ ആദ്യമായി റിതികയെ കാണുന്നത്. അന്ന് യുവരാജ് സിങ്ങും ഒപ്പമുണ്ടായിരുന്നു. റിതികയുമായി രോഹിത്ത് വളരെ വേഗം അടുപ്പത്തിലായി. ആ സൗഹൃദം പെട്ടന്നാണ് പ്രണയമായത്. ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീടാണ് വിവാഹത്തെ കുറിച്ച് ആലോചിച്ചത്. 
 
രോഹിത് ശര്‍മ റിതികയെ പ്രൊപ്പോസ് ചെയ്തത് ഏറെ ആഡംബരമായാണ്. മുംബൈയിലെ ബൊറിവാലി സ്പോര്‍ട്സ് ക്ലബില്‍ വച്ചാണ് പ്രൊപ്പോസല്‍ നടന്നത്. 11-ാം വയസ്സില്‍ രോഹിത് ക്രിക്കറ്റ് കളി ആരംഭിച്ചത് ഇതേ ഗ്രൗണ്ടില്‍ വച്ചാണ്. 2015 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും എന്‍ഗേജ്മെന്റ്. ആ വര്‍ഷം തന്നെ ഡിസംബര്‍ 13 ന് ഇരുവരും വിവാഹിതരായി. മുംബൈയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments