Publish Date: Sat, 30 Apr 2022 (09:22 IST)
Updated Date: Sat, 30 Apr 2022 (09:25 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയാണെന്ന് അറിയുമോ? വിരാട് കോലിയേക്കാള്‍ പ്രായം രോഹിത് ശര്‍മയ്ക്കുണ്ട്.
1987 ഏപ്രില്‍ 30 ന് നാഗ്പൂരിലാണ് രോഹിത് ജനിച്ചത്. രോഹിത് ശര്‍മയുടെ ഇപ്പോഴത്തെ പ്രായം 35 ആണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് നിലവില്‍ രോഹിത്.
1988 നവംബര്‍ അഞ്ചിനാണ് വിരാട് കോലിയുടെ ജന്മദിനം. കോലിക്ക് 34 വയസ്സ് ആകുന്നതേയുള്ളൂ. ഇരുവരും തമ്മില്‍ ഒരു വയസ്സിലേറെ വ്യത്യാസമുണ്ട്. രോഹിത്തിന് മുന്‍പ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ചിരുന്നത് കോലിയാണ്.