Select Your Language

Notifications

webdunia
webdunia
webdunia
webdunia

6,329 സ്‌ക്വയര്‍ ഫീറ്റുള്ള ആഡംബര വില്ല രോഹിത് ശര്‍മ വിറ്റു; സ്റ്റാംപ് ഡ്യൂട്ടി മാത്രം 26.25 ലക്ഷം, വില കേട്ട് ഞെട്ടി ആരാധകര്‍

6,329 സ്‌ക്വയര്‍ ഫീറ്റുള്ള ആഡംബര വില്ല രോഹിത് ശര്‍മ വിറ്റു; സ്റ്റാംപ് ഡ്യൂട്ടി മാത്രം 26.25 ലക്ഷം, വില കേട്ട് ഞെട്ടി ആരാധകര്‍
, വ്യാഴം, 1 ജൂലൈ 2021 (19:35 IST)
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ക്രിക്കറ്റിലൂടെയും പരസ്യങ്ങളിലൂടെയും പ്രതിവര്‍ഷം രോഹിത്തിന് ലഭിക്കുന്ന പ്രതിഫലം കോടികളാണ്. മുംബൈ ലൊനാവാലയില്‍ രോഹിത് ശര്‍മയ്ക്ക് ഒരു ആഡംബര വില്ലയുണ്ട്. ഈ വില്ല രോഹിത് വിറ്റതായാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
6,329 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വില്ലയുള്ളത്. 5 കോടി 25 ലക്ഷത്തിനാണ് ഈ വില്ല രോഹിത് ശര്‍മ വിറ്റതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വനിത വ്യവസായിയാണ് ഈ വില്ല രോഹിത് ശര്‍മയില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയതെന്നാണ് സൂചന. സുഷ്മ അശോക് സറാഫ് എന്നാണ് ഈ സ്ത്രീയുടെ പേര്. 
 
വില്ല വില്‍ക്കുന്നതുമായുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 26.25 ലക്ഷം രൂപ രോഹിത്തിന് ചെലവഴിക്കേണ്ടി വന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരാര്‍ പുതുക്കില്ല? മെസി ബാഴ്‌സയില്‍ നിന്ന് പുറത്തേക്ക് !