2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ നായകനാക്കുന്നതില്‍ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റും ആയിരുന്ന സൗരവ് ഗാംഗുലി. ടി20 ലോകകപ്പില്‍ കോലി തന്നെ ഇന്ത്യയെ നയിക്കണമെന്നും ടി20 ലോകകപ്പ് ടീമില്‍ കോലിയും ഭാഗമാകണമെന്നും ഗാംഗുലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
തീര്‍ച്ചയായും ടി20 ലോകകപ്പ് ടീമിനെ രോഹിത് നയിക്കണം. വിരാട് കോലിയും ടീമില്‍ ഉണ്ടായിരികണം. കോലി മികച്ച കളിക്കാരനാണ്. ടി20യില്‍ കോലിയെടുത്ത ഇടവേള അദ്ദേഹത്തെ ബാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. 2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് ശേഷം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെയാണ് രണ്ട് താരങ്ങളും ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്താന്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ ലോകകപ്പിന് മുന്നോടിയായി അഫ്ഗാനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇരു താരങ്ങളും തിരിച്ചെത്തി. ഈ മാസം 11 മുതലാണ് അഫ്ഗാനെതിരായ പരമ്പരയ്ക്ക് തുടക്കമാവുക. 3 ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്.