Webdunia - Bharat's app for daily news and videos

Install App

ഔദ്യോഗിക നായകനായു‌ള്ള ആദ്യ മത്സരത്തിൽ സച്ചിനെ മറികടന്ന് രോഹിത്

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (19:23 IST)
ഇന്ത്യയുടെ ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡ് നേട്ടം മറികടന്ന് രോഹിത് ശർമ. ക്യാപ്‌റ്റൻസിയുടെ കാര്യത്തിലല്ല. വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലാണ് രോഹിത് സച്ചിനെ മറികടന്നത്.
 
കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 60 റണ്‍സുമായി  രോഹിത് മത്സരത്തിലെ ടോപ് സ്കോറർ ആയിരുന്നു.മത്സരത്തിന് മുമ്പ് വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സാണ് രോഹിത് നേടിയിരുന്നത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിൻ നേടിയിരുന്നത്. 51 റൺസ് എടുത്തതോടെ രോഹിത് സച്ചിനെ മറികടന്നു.
 
39 മത്സരങ്ങളിൽ നിന്നും വിൻഡീസിനെതിരെ 2235 റൺസ് നേടിയ കോലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments