ഫെബ്രുവരി 6ന് വെസ്റ്റിൻഡീസിനെതിരായ സീരീസിൽ ഇന്ത്യൻ നായകനായി രോഹിത് ശർമയെത്തുന്നു.വിരാട് കോഹ്ലിയ്ക്ക് പകരമായി നവംബറില്‍ ഏകദിന ടീമിന്റെ നായകനായിട്ട് നിയോഗിതനായെങ്കിലും ഇതുവരെ ഇന്ത്യൻ നായകനായി കളത്തിലിറങ്ങാൻ രോഹിത്തിന് ആയിരുന്നില്ല.വൈസ് ക്യാപ്റ്റനായിരിക്കെ ന്യൂസിലാന്റിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ തുടയ്ക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്.
ഇന്ത്യ രോഹിത്തിന്റെ നായകത്വത്തിന് കീഴിൽ കളിക്കാനൊരുങ്ങുമ്പോൾ മുൻഗാമികളായ വിരാട് കോലിയേയും എംഎസ് ധോനിയേയും പോലെ ശാരീരികക്ഷമത നിലനിര്‍ത്തുകയാണ് രോഹിതിനെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ.
മൂന്‍ നായകന്മാരായ ധോനിയും കോഹ്ലിയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മികച്ചവരായിരുന്നു. അതുകൊണ്ടു തന്നെ നായക സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വളരെ കുറച്ച് മത്സരങ്ങളേ ഇരുവര്‍ക്കും നഷ്ടമായിരുന്നുള്ളു. ഇപ്പോൾ തന്നെ പ്രായം 34ൽ നിൽക്കുന്ന രോഹിത്തിന് മുൻ നായകന്മാർക്കൊപ്പം നിൽക്കുക എന്നത് കടുത്ത വെല്ലുവിളിയാകും.
അടുത്ത രണ്ടു വര്‍ഷങ്ങളിലായി രണ്ടു ലോകകപ്പിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് രോഹിതിന്റെ പ്രധാന ചുമതല. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പുമാണ് രോഹിത്തിന്റെ മുന്നിലുള്ള പ്രധാന കടമ്പകൾ.