Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിന് ടീമിനെ ഉണ്ടാക്കാനല്ല ഇപ്പോൾ ശ്രമിക്കുന്നത്, പരമ്പര സ്വന്തമാക്കുക ആദ്യ ലക്ഷ്യം-രോഹിത് ശർമ്മ

അഭിറാം മനോഹർ
ബുധന്‍, 11 ഡിസം‌ബര്‍ 2019 (10:43 IST)
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20 മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെ പറ്റി ഉയർന്നത്. സഞ്ജുവിനെയും ഷമിയേയും പരിഗണിക്കണമായിരുന്നുവെന്നാണ് മത്സരശേഷം പലരും സോഷ്യൽ മീഡിയയിലൂടെ  അഭിപ്രായപ്പെട്ടത്. ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങൾക്ക് അവസരം നൽകുന്നതാണ് ഇന്ത്യ തോൽവി ചൊദിച്ചുവാങ്ങുവാനുള്ള കാരണമെന്നും ചിലർ വിമർശനം ഉന്നയിച്ചു. 
 
എന്നാൽ ഇതിനെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ. 2020 ലോകകപ്പിന് മുൻപ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി മികച്ച ടീം ഉണ്ടാക്കാനാണ് ടീം ശ്രമിക്കുന്നതെന്ന് പറയുന്നത് ശരിയല്ല. ലോകക്കപ്പിന് ഇനിയും മാസങ്ങൾ മുന്നിലുണ്ട്. ഇപ്പോൾ പരമ്പരയിൽ ജയിക്കുക എന്നതാണ് പ്രധാനമായി കരുതുന്നത്. അതിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്. തുടർച്ചയായ ജയം വേണമെങ്കിൽ ഗ്രൗണ്ടിൽ കൂടുതൽ മികവ് കാട്ടണം.പിഴവുകൾ വരാതെ നമ്മൾ ശ്രദ്ധിക്കണം. കഴിഞ്ഞ മത്സരത്തിലെ ഫീൽഡിങ് പിഴവുകളാണ് മത്സരത്തിൽ തിരിച്ചടിയായത് രോഹിത് പറഞ്ഞു. 
 
പരമ്പരയിലെ മൂന്നാം മത്സരത്തിൽ രോഹിത്ശർമ്മയുടെ പ്രകടനത്തെ ഇന്ത്യൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യൻ നായകൻ കൂടിയായ രോഹിത്തിന് മുംബൈയിലെ ഗ്രൗണ്ട് സുപരിചിതമാണ്. ഇത് മത്സരത്തിൽ ആധിപത്യം നേടുവാൻ രോഹിത്തിനെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇന്ത്യൻ താരം രോഹിത്തിന് മുംബൈ ഗ്രൗണ്ട് എത്ര പരിചയമോ അത്രയും തന്നെ ഗ്രൗണ്ട് പരിചയമുള്ള താരങ്ങൾ വെസ്റ്റിൻഡീസ് നിരയിലും ഉണ്ടെന്നത് മത്സരത്തെ കടുപ്പമുള്ളതാക്കുന്നു. വിൻഡീസ് താരങ്ങളായ കീറോൺ പൊള്ളാർഡ്,ലിൻഡൻ സിമ്മൻസ് എന്നിവർക്ക് മുംബൈ ഇന്ത്യൻ താരങ്ങൾ എന്ന നിലയിൽ ഗ്രൗണ്ട് സുപരിചിതമാണ്.
ഇന്ന് മുംബൈയിൽ നടക്കുന്ന നിർണായകമായ മൂന്നാം ടി20 ജയിക്കുന്നവരായിരിക്കും പരമ്പര സ്വന്തമാക്കുക.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments