Webdunia - Bharat's app for daily news and videos

Install App

Rohit Sharma: രോഹിത്തിന്റെ കാര്യത്തില്‍ 'ഉറപ്പ്' പറയാതെ ഗംഭീര്‍, ബുംറയോടു മാത്രമായി ചര്‍ച്ച; വിരമിക്കലെന്ന് സൂചന !

സിഡ്‌നി ടെസ്റ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിനെ കുറിച്ചുള്ള ചോദ്യത്തിനു ഗംഭീര്‍ 'ഉറപ്പ്' നല്‍കിയിട്ടില്ല

രേണുക വേണു
വ്യാഴം, 2 ജനുവരി 2025 (11:18 IST)
Rohit Sharma

Rohit Sharma: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ മുതല്‍ (ജനുവരി 3) സിഡ്‌നിയിലാണ് അഞ്ചാം ടെസ്റ്റ് നടക്കുക. രോഹിത്തിന്റെ പ്രകടനത്തില്‍ അതീവ നിരാശനായ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണ് താരത്തോടു ബെഞ്ചില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. 
 
സിഡ്‌നി ടെസ്റ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിനെ കുറിച്ചുള്ള ചോദ്യത്തിനു ഗംഭീര്‍ 'ഉറപ്പ്' നല്‍കിയിട്ടില്ല. രോഹിത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സിഡ്‌നിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം നാളെ പ്ലേയിങ് ഇലവനില്‍ തീരുമാനമെടുക്കുമെന്ന് മാത്രമാണ് ഗംഭീര്‍ മറുപടി നല്‍കിയത്. ക്യാപ്റ്റന്‍ ആയിട്ടു കൂടി രോഹിത് ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് പറയാന്‍ ഗംഭീര്‍ തയ്യാറായില്ല. 
 
സിഡ്‌നിയിലെത്തിയ ടീം ഇന്ത്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മറ്റു താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ പരിശീലകന്‍ ഗംഭീര്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തു. ബുംറയെ മാറ്റിനിര്‍ത്തിയായിരുന്നു ഗംഭീര്‍ സംസാരിച്ചത്. രോഹിത് കളിച്ചില്ലെങ്കില്‍ ബുംറയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിക്കുക. 
 
രോഹിത് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നാല്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ആയിരിക്കും പ്ലേയിങ് ഇലവനില്‍ എത്തുക. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യുകയും ശുഭ്മാന്‍ ഗില്‍ വണ്‍ഡൗണ്‍ ഇറങ്ങുകയും ചെയ്യും. 
 
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. 6.2 മാത്രമാണ് ബാറ്റിങ് ശരാശരി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത് തന്നെ പറ്റിയ സമയം'; നായകസ്ഥാനം ലഭിക്കാന്‍ മുതിര്‍ന്ന ഇന്ത്യന്‍ താരം ചരടുവലി നടത്തുന്നതായി റിപ്പോര്‍ട്ട്

India vs Australia, 5th Test: സിഡ്‌നി ടെസ്റ്റില്‍ പന്തിനെ കളിപ്പിക്കില്ല; ആകാശ് ദീപും പുറത്ത് !

ബിജിടിയിൽ പുജാര വേണമെന്ന് ഗംഭീർ വാശിപിടിച്ചു, അഗാർക്കർ സമ്മതം കൊടുത്തില്ല, നിഷ്കരുണം ആവശ്യം തള്ളി

യുവതാരങ്ങള്‍ക്ക് പ്രാപ്തിയില്ല, രോഹിത്തില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഒരു സീനിയര്‍ താരം നടക്കുന്നു, ആ താരം കോലിയെന്ന് സൂചന

ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റ്, ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര

അടുത്ത ലേഖനം
Show comments